സ്വകാര്യപറമ്പിലൂടെ വൈദ്യുതി ലൈൻ: എ.ഡി.എം പരിശോധിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

കൊച്ചി: പരിസരവാസികൾ എതിർത്തതിനാൽ അനുമതിയില്ലാതെ സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ വൈദ്യുതി ലൈൻ വലിച്ച വൈദ്യുതി ബോർഡ് നടപടിയെക്കുറിച്ച് എ.ഡി.എം പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വിഷയം അഡീഷനൽ ജില്ല മജിസ്ട്രേറ്റി​െൻറ അധികാരപരിധിയിലുള്ളതാണെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ഇടപ്പള്ളി സ്വദേശിനി ഷീല ആൻറണിയുടെ പരാതിയിലാണ് നടപടി. പുരയിടത്തിലൂടെ അനധികൃതമായി വൈദ്യുതി പോസ്റ്റും കമ്പികളും സ്ഥാപിച്ചെന്നും ജീവനും സ്വത്തിനും ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു. കമീഷൻ വൈദ്യുതി ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയറിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. ൈലനിൽനിന്ന് 14 വീടിനും ഏഴോളം തെരുവുവിളക്കിനും വൈദ്യുതി നൽകിയിട്ടുണ്ടെന്നും ലൈൻ അഴിച്ചുമാറ്റിയാൽ വീടുകൾക്ക് വൈദ്യുതി നൽകാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് പുരയിടങ്ങളിലൂടെ ലൈൻ വലിക്കാൻ പരിസരവാസികൾക്ക് എതിർപ്പുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പുരയിടത്തിലൂടെ വലിച്ച കമ്പികൾക്ക് പകരം ഇൻസുലേറ്റഡ് കേബിൾ സ്ഥാപിക്കാമെന്നും ബോർഡ് അറിയിച്ചു. എന്നാൽ, കമ്പികൾ പൂർണമായും അഴിച്ചുമാറ്റണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തർക്കം എ.ഡി.എമ്മിന് മുന്നിലെത്തിച്ച് പരിഹരിക്കാൻ കമീഷൻ ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. സിറ്റിങ് ഇന്ന് കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൻ പി. മോഹനദാസ് വെള്ളിയാഴ്ച രാവിലെ 10ന് കാക്കനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.