ചരക്കുലോറി ഇടിച്ച് ബസ് കാത്തുനിൽപ്്​ കേന്ദ്രം തകർന്നു

പറവൂർ: നിയന്ത്രണംവിട്ട ചരക്കുലോറി ഇടിച്ച് ബസ് കാത്തുനിൽപ് കേന്ദ്രം തകർന്നു. വ്യാഴാഴ്ച പുലർെച്ച മൂന്നരയോടെയാണ് അപകടം. പറവൂർ പാലത്തിന് സമീപം കോൺവ​െൻറ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറുന്ന സ്ഥലത്തെ കാത്തുനിൽപ് കേന്ദ്രമാണ് പൊളിഞ്ഞത്. തമിഴ്നാട്ടിൽനിന്ന് ചരക്കുമായി ചന്തയിലേക്ക് വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. വണ്‍വേ റോഡിലൂടെ എത്തിയ ലോറി ദേശീയപാതയിലേക്ക് തിരിഞ്ഞുകയറുന്നതിനായി പിന്നോട്ടെടുത്തപ്പോഴാണ് അപകടം. രാത്രിയായതിനാൽ അപകടമുണ്ടാക്കിയ ലോറി ആരും കണ്ടില്ല. ഡ്രൈവർ നിർത്താതെ ചന്തയിലേക്ക് പോകുകയും ചെയ്തു. നാട്ടുകാർക്ക് സംശയം തോന്നി ചന്തയിലെത്തിയ ലോറികൾ പരിശോധിച്ചു. ഒരു ലോറിയുടെ പിൻഭാഗത്ത് ഷെഡി​െൻറ പെയിൻറും മേൽക്കൂരയുടെ ഷീറ്റി​െൻറ ചെറിയ ഭാഗവും കണ്ടെത്തി. ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും ആദ്യം കുറ്റം സമ്മതിക്കാൻ തയാറായില്ല. നാട്ടുകാരുടെ പിടിമുറുകുമെന്നുറപ്പായതോടെ ഇയാൾ കുറ്റം ഏറ്റുപറഞ്ഞു. പൊലീസിനെ വിളിച്ച് ഡ്രൈവറെ കൈമാറി. നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ചാണ് കാത്തുനിൽപ് കേന്ദ്രം പണിതത്. അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.