എൽ.ഡി.എഫ് വിശദീകരണയോഗം 26ന്

കൊച്ചി: സോളാർ കമീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളും സർക്കാർ സ്വീകരിച്ച നടപടികളും ജനങ്ങളോട് വിശദീകരിക്കുന്നതിന് 26ന് വൈകീട്ട് അഞ്ചിന് തൃപ്പൂണിത്തുറ കൂത്തമ്പലത്തിൽ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണയോഗം ചേരുമെന്ന് കൺവീനർ ജോർജ് ഇടപ്പരത്തി അറിയിച്ചു. സമ്മേളനത്തിൽ മന്ത്രി കെ.കെ. ശൈലജ, സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. കലൂർ ലെനിൻ സ​െൻററിൽ ചേർന്ന യോഗത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്മണി, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, എൽ.ഡി.എഫ് ജില്ല കൺവീനർ ജോർജ് ഇടപ്പരത്തി, സി.പി.ഐ ജില്ല അസിസ്റ്റൻറ് സെക്രട്ടറി കെ.എൻ. സുഗതൻ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ സബ്സിഡി നിലനിർത്തണം -ജനതാദൾ (എസ്) കൊച്ചി: ഭിന്നശേഷിയുള്ള വ്യക്തികൾക്കും കുടുംബത്തിനും കിടത്തിച്ചികിത്സക്ക് രണ്ടുലക്ഷം രൂപവരെ ചികിത്സ സഹായം ലഭിക്കുന്ന കേന്ദ്രസർക്കാറി​െൻറ സ്വാവലംബൻ ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് സബ്സിഡി അനുവദിക്കാത്ത കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജനതാദൾ (എസ്) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സാബു ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന-ജില്ല നേതാക്കളായ ബെന്നി മൂഞ്ഞേലി, എൻ.യു. ജോൺകുട്ടി, ജബ്ബാർ തച്ചയിൽ, ബേബി കുര്യൻ, കെ.വി. ഷാജി, മനോജ് പെരുമ്പിള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.