ഉപജില്ല കലോത്സവം ഇന്ന് സമാപിക്കും

മൂവാറ്റുപുഴ: വീട്ടൂർ എബനേസർ സ്കൂളിൽ നടക്കുന്ന ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച കൊടിയിറങ്ങും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മൂവാറ്റുപുഴ മുനിസിപ്പൽ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്യും. മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്മുക്കുട്ടി സുദര്‍ശനന്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞ മൂന്നുദിവസങ്ങളായി ആയിരത്തി എഴുന്നൂറോളം കലാപ്രതിഭകളാണ് എട്ട് വേദികളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. മൂന്നാംദിവസമായ ബുധനാഴ്ചത്തെ അവസാന പോയൻറ് നില ലഭ്യമായപ്പോള്‍, ജനറല്‍ വിഭാഗം എല്‍.പിയില്‍ സ​െൻറ് ജോസഫ്സ് എല്‍.പി സ്‌കൂള്‍ ആരക്കുഴ, ലിറ്റില്‍ ഫ്ലവര്‍ എല്‍.പി സ്‌കൂള്‍ മൂവാറ്റുപുഴ എന്നിവ 48 പോയൻറുമായും യു.പി വിഭാഗത്തില്‍ 45 പോയൻറുമായി സ​െൻറ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ് മൂവാറ്റുപുഴയും എബനേസര്‍ എച്ച്.എസ്.എസ് വീട്ടൂരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 113 പോയൻറുമായി എബനേസര്‍ ഹൈസ്കൂൾ വീട്ടൂരും ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 131 പോയൻറുമായി എസ്.എന്‍.ഡി.പി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മൂവാറ്റുപുഴയും മുന്നിട്ടുനില്‍ക്കുന്നു. സംസ്‌കൃതോത്സവത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴയും അറബി കലോത്സവത്തില്‍ എല്‍.പിയില്‍ എം.എസ്.എം എല്‍.പി സ്‌കൂള്‍ മുളവൂരും യു.പി , ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ഐ.ഇ.ടി എച്ച്.എസ് മൂവാറ്റുപുഴയും മുന്നിട്ടുനില്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.