അധിക റേഷന്‍ സൂക്ഷിച്ച കടയുടമക്കെതിരെ കേസെടുത്തു

മൂവാറ്റുപുഴ: റേഷൻ വിതരണത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ സിവിൽ സപ്ലൈസ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയെത്തുടർന്ന് അധിക റേഷന്‍ ഉൽപന്നങ്ങള്‍ സൂക്ഷിച്ച കടയുടമക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. രണ്ടാര്‍ എടക്കാട്ട് മൊയ്തീന്‍കുട്ടിക്കെതിരെയാണ് കേസെടുത്തത്. എറണാകുളം വിജിലന്‍സ് മേധാവി വി.എ. സുരേഷ്‌കുമാറി​െൻറ നേതൃത്വത്തില്‍ സപ്ലൈ ഓഫിസ്, റേഷന്‍ ഡിപ്പോ, വിവിധ റേഷന്‍കടകള്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. വ്യാപക പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്. ചാലിക്കടവ് പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മൊയ്തീന്‍കുട്ടിയുടെ എ.ആര്‍.ഡി 20-ാം നമ്പര്‍ റേഷന്‍കടയിലെ പരിശോധനയില്‍ 350 കിലോ ഗോതമ്പ്, 500 കിലോ അരി എന്നിവയാണ് അധികമായി കണ്ടെത്തിയത്. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.