അഭിഭാഷകരായ നേതാക്കൾക്ക്​ രാഷ്​ട്രീയ നിലപാടുകൾക്കപ്പുറം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്​ ^രൺദീപ്​ സിങ്​ സുർജേവാല​

അഭിഭാഷകരായ നേതാക്കൾക്ക് രാഷ്ട്രീയ നിലപാടുകൾക്കപ്പുറം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട് -രൺദീപ് സിങ് സുർജേവാല കൊച്ചി: രാഷ്ട്രീയ നേതാക്കൾക്ക് അഭിഭാഷകരെന്ന നിലയിൽ പലപ്പോഴും രാഷ്ട്രീയ നിലപാടുകൾക്കപ്പുറം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെന്ന് എ.െഎ.സി.സി മാധ്യമവിഭാഗം ചെയർമാൻ രൺദീപ് സിങ് സുർജേവാല. എറണാകുളം പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ൈകയേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കുവേണ്ടി മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖ ഹൈകോടതിയില്‍ ഹാജരായതിനെതിരായ ജനവികാരം ഉൾക്കൊണ്ട് വിഷയം പാർട്ടി പരിഗണിക്കും. അഭിഭാഷകരായ രാഷ്ട്രീയപ്രവർത്തകർ തങ്ങളുടെ കക്ഷികൾക്കുവേണ്ടി കോടതിയിൽ ഹാജരാകുന്നത് ഇന്ത്യയിലാദ്യമല്ല. ഭോപാൽ ദുരന്തം സംഭവിച്ചപ്പോൾ കുറ്റാരോപിതർക്ക് നിയമസഹായം നൽകിയവരിൽ അരുൺ ജെയ്റ്റ്ലിയുമുണ്ടായിരുന്നു. മുകുൾ റോത്തഗി അടക്കമുള്ളവർ മുമ്പ് ഇത്തരം നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. പിണറായി സർക്കാറിന് ജനാധിപത്യവിരുദ്ധ നിലപാടുകളാണുള്ളത്. അടിച്ചമർത്തിയും നിശ്ശബ്ദരാക്കിയും മുന്നോട്ട് േപാകുകയെന്നതാണ് ഇൗ സർക്കാറി​െൻറ സംസ്കാരം. രാഹുൽഗാന്ധി കോൺഗ്രസിനെ നയിക്കാൻ പ്രാപ്തനാണെന്ന് തെളിയിച്ചുകഴിഞ്ഞു. കഴിഞ്ഞ 42 മാസമായി കോൺഗ്രസി​െൻറ അമരത്ത് അദ്ദേഹം ശക്തമായ സാന്നിധ്യമാണ്. യു.പി.എ സർക്കാർ രൂപം നൽകിയ ജി.എസ്.ടി വികൃതമാക്കിയാണ് േമാദി സർക്കാർ നടപ്പാക്കിയത്. പുതിയ നികുതി സമ്പ്രദായം സാധാരണക്കാര​െൻറ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുത്തകകൾക്ക് സഹായകമായ എല്ലാ വ്യവസ്ഥകളും ഉൾക്കൊള്ളിച്ച് തയാറാക്കിയതാണ് ബി.ജെ.പി സർക്കാറി​െൻറ ജി.എസ്.ടി നിയമം. ജനങ്ങളുെട കോടതിയിൽ കേന്ദ്രസർക്കാറിന് കുറ്റവാളികളുടെ പ്രതിച്ഛായയാണുള്ളതെന്നും രൺദീപ് സിങ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.