മുന്നാക്ക സംവരണം സി.പി.എമ്മി​െൻറ രാഷ്​ട്രീയ മുതലെടുപ്പ്​ ^എം. ഗീതാനന്ദൻ

മുന്നാക്ക സംവരണം സി.പി.എമ്മി​െൻറ രാഷ്ട്രീയ മുതലെടുപ്പ് -എം. ഗീതാനന്ദൻ കൊച്ചി: മുന്നാക്ക സംവരണ പദ്ധതി സി.പി.എമ്മി​െൻറ രാഷ്ട്രീയ മുതലെടുപ്പാണെന്ന് ഭൂ അധികാര സംരക്ഷണസമിതി കൺവീനർ എം. ഗീതാനന്ദൻ. ബി.ജെ.പി- ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ സി.പി.എം കൂട്ടുനിൽക്കുകയാണ്. ജനാധിപത്യ ഭരണസംവിധാനത്തി​െൻറ ആണിക്കല്ല് ജാതീയമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള സാമുദായിക സംവരണമാണ്. ജാതി തിരിച്ചുള്ള സാമ്പത്തിക സംവരണം ഭരണഘടന ലംഘനമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് മാത്രമായി എന്തിന് സംവരണം നിജപ്പെടുത്തണം. പിന്നാക്കം നിൽക്കുന്ന എല്ലാവെരയും ഉൾപ്പെടുത്തി അവർക്കായി പുതിയ നിയമനിർമാണമാണ് നടത്തേണ്ടത്. ജാതിമത പ്രീണനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ 24ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംരക്ഷണ കൺെവൻഷനും ഡിസംബർ 10ന് ഹൈകോടതി ജങ്ഷനിൽ ദലിത് ബഹുജൻ സത്യഗ്രഹവും സംഘടിപ്പിക്കും. കേരള വേലൻ മഹാസഭ പ്രസിഡൻറ് എൻ.വി. ശശിധരൻ, സി.ജെ. തങ്കച്ചൻ, സി.എൻ. ദാസപ്പൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.