ബ്രഹ്മപുരം പ്ലാൻറ്​ യാഥാർഥ്യമാക്കാൻ മുഴുവൻ പിന്തുണയും നൽകും ^മന്ത്രി കെ.ടി. ജലീൽ

ബ്രഹ്മപുരം പ്ലാൻറ് യാഥാർഥ്യമാക്കാൻ മുഴുവൻ പിന്തുണയും നൽകും -മന്ത്രി കെ.ടി. ജലീൽ കൊച്ചി: കൊച്ചി നഗരത്തി​െൻറ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് പരിഹാരമാകുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറ് യാഥാർഥ്യമാക്കാൻ സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് മന്ത്രി കെ.ടി. ജലീൽ. കോർപറേഷ​െൻറ സുവർണ ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 50 ശതമാനം ജനങ്ങളും നഗരപ്രദേശങ്ങളിലാണ്. അതിനാൽ, നഗരങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. പരിസ്ഥിതി മലിനീകരണം വലിയ വിപത്തായി മാറുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായ െഎക്യമാണ് പുേരാഗതിയുടെ കാതൽ. സമാധാനവും സൗഹാർദവും ഉണ്ടായെങ്കിലേ പുരോഗതി ഉണ്ടാകൂ. ഇത് എല്ലാവരും ഒാർക്കണം. മന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്തി​െൻറ വികസനത്തിന് വെങ്കയ്യ നായിഡു നൽകിയ സംഭാവനകളും മന്ത്രി ജലീൽ അനുസ്മരിച്ചു. സംസ്ഥാനത്ത് ഏറ്റവും അധികം ജനകീയ ഇടപെടൽ നടത്തിയ ഗവർണറാണ് ജസ്റ്റിസ് സദാശിവമെന്നും അേദ്ദഹം പറഞ്ഞു. പാവങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയാകണം വികസന പ്രവർത്തനങ്ങളെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. പ്രതിപക്ഷ സാന്നിധ്യം പ്രതിപക്ഷ നേതാവിൽ ഒതുങ്ങി; എം.എൽ.എമാർ വിട്ടുനിന്നു കൊച്ചി: കോർപറേഷൻ സുവർണ ജൂബിലി ആഘോഷത്തി​െൻറ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ സാന്നിധ്യം പ്രതിപക്ഷ നേതാവിൽ ഒതുങ്ങി. പ്രതിപക്ഷ എം.എൽ.എമാരായ എം. സ്വരാജ്, കെ.ജെ. മാക്സി, ജോൺ െഫർണാണ്ടസ് എന്നിവരെയും ക്ഷണിച്ചിരുന്നെങ്കിലും ഇവരാരും എത്തിയില്ല. പരിപാടിയിലെ സംഘാടനത്തിലടക്കം മേയർക്കെതിരെ രൂക്ഷമായ വിമർശനമുയർത്തിയ പ്രതിപക്ഷം പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. എങ്കിലും ഉപരാഷ്ട്രപതിയോട് അനാദരവുകാട്ടിയെന്ന വിമർശനം ഒഴിവാക്കാൻ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാക്കളായ ചന്ദ്രൻ, ബെന്നി എന്നിവർ മാത്രം പരിപാടിയിൽ പെങ്കടുക്കാനായിരുന്നു തീരുമാനം. എന്നാൽ, കെ.ജെ. ആൻറണി മാത്രമാണ് പ്രതിപക്ഷത്തെ പ്രതിനിധീകരിച്ചത്. കടവന്ത്ര ഇൻേഡാർ സ്റ്റേഡിയത്തിൽ ഉദ്ഘാടനത്തിനുശേഷം കലാപരിപാടിയും അരങ്ങറി. തുടർന്നുള്ള ആഘോഷപരിപാടികളൊക്കെ പ്രതിപക്ഷവുമായി ആലോചിച്ചാകും തീരുമാനിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.