സാമ്പത്തിക സംവരണത്തിനെതിരെ പിന്നാക്ക വിഭാഗങ്ങൾ യോജിച്ച പ്രക്ഷോഭത്തിന്​

കൊച്ചി: മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംവരണ സമുദായങ്ങളുടെ യോജിച്ച പ്രക്ഷോഭത്തിനും നിയമനടപടികൾക്കും രൂപംനൽകാൻ 27 പിന്നാക്കവിഭാഗ സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കുട്ടി അഹമ്മദ്കുട്ടി, അഡ്വ. സി.കെ. വിദ്യാസാഗർ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കുട്ടപ്പ ചെട്ടിയാർ, പി. രാമഭദ്രൻ, പി.പി. രാജൻ, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, പ്രഫ. ടി.ബി. വിജയകുമാർ തുടങ്ങിയവർ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ്, എസ്.എൻ.ഡി.പി യോഗം, കെ.ആർ.എൽ.സി.സി, മെക്ക, ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ, ശ്രീനാരായണ സേവാസംഘം, ദലിത് സംഘടനകൾ, ജമാഅത്ത് കൗൺസിൽ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, ജമാഅത്ത് െഫഡറേഷൻ, സംവരണ സമുദായ മുന്നണി, എം.ഇ.എസ്, ജനതാദൾ (നാഷനലിസ്റ്റ്), സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ, എഴുത്തച്ഛൻ സമാജം, ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ്, ഇമാം കൗൺസിൽ, എസ്.എൻ യൂത്ത് മൂവ്മ​െൻറ്, ഫ്രറ്റേണിറ്റി മൂവ്മ​െൻറ്, എസ്.െഎ.ഒ, ഇസ്ലാമിക് വെൽെഫയർ ഫോറം, ഇസ്റ, എച്ച്.സി.െഎ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പെങ്കടുത്ത സംവരണ സമുദായ നേതൃയോഗം 51 അംഗ വർക്കിങ് ഗ്രൂപ്പിന് രൂപം നൽകി. മെക്ക ആക്ടിങ് പ്രസിഡൻറ് പ്രഫ. ഇ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. എൻ.കെ. അലി, പിന്നാക്കക്ഷേമ വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി എന്നിവർ സംസാരിച്ചു. ഷാജി ജോർജ്, എം.കെ. അബൂബക്കർ ഫാറൂഖി, അഡ്വ. എ. പൂക്കുഞ്ഞ്, മൊയ്തീൻഷാ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, കെ.കെ. കൊച്ച്, ജവഹർബാബു, ജോയ് സി. കമ്പക്കാരൻ, കെ.കെ. ബാബുരാജ്, അഡ്വ. ഷെറി, സി.എ. നൗഷാദ്, വി.ബി. ഉണ്ണികൃഷ്ണൻ, ഷംസീർ ഇബ്രാഹീം, കെ. അബ്ദുൽ റഹീം, കെ.എ. അഫ്സൽ, കെ.എ. ഹരി, ബഷീർ കല്ലേലിൽ, സുദേഷ് എം. രഘു, അനസ് റഹ്മാനി, കെ.എസ്. അബ്ദുൽ കരീം, സുൽഫിക്കർ അലി, ലൂയീസ് തണ്ണിക്കോട്, ടി.എസ്. അസീസ്, എ.എം. ഹാരിസ്, എം.ഡി. ലോറൻസ്, സിബി കുഞ്ഞുമുഹമ്മദ്, സി.എച്ച്. ഹംസ, എൻ.സി. ഫാറൂഖ്, അബ്ദുറഹ്മാൻ കുഞ്ഞ്, എ.എസ്.എ. റസാഖ്, കെ.എം. അബ്ദുൽ കരീം, വി.കെ. അലി, കെ.എം. ഉമർ, രഹനാസ് ഉസ്മാൻ, എം.എ. ലത്തീഫ്, അബ്ദുൽ റഷീദ് മംഗലപ്പള്ളി, എ. ജമാലുദ്ദീൻ, എ.െഎ. മുബീൻ, പ്രഫ. എ. ഷാജഹാൻ, റഷീദ് കായംകുളം, മുഹമ്മദ് റഫീഖ്, മൻസൂർ കല്ലേലിൽ, എ. ജമാൽ മുഹമ്മദ്, എ.എസ്. കുഞ്ഞുമുഹമ്മദ്, സി.െഎ. പരീത്, മാവുടി മുഹമ്മദ് ഹാജി, കെ.എ. മുഹമ്മദ്, ഇബ്രാഹിം എടാട്ട്, കെ.എസ്. നൗഷാദ്, എം.കെ. അബ്ദുസ്സമദ്, കെ.ഇ. ഇല്യാസ്, പി.എസ്. ഷംസുദ്ദീൻ, പി.പി. െമായ്തീൻകുഞ്ഞ്, അഡ്വ. സി.എം.എം. ഷരീഫ്, പി.എസ്. അഷ്റഫ്, എം.ബി. ജലീൽ എന്നിവർ ചർച്ചകളിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.