ഉപരാഷ്​ട്രപതി മടങ്ങി

കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി. കൊച്ചി നാവിക വിമാനത്താവളത്തില്‍ ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതിക്ക് സ്‌നേഹനിര്‍ഭര യാത്രയയപ്പ് നല്‍കി. പ്രഫ. കെ.വി. തോമസ് എം.പി, മേയര്‍ സൗമിനി ജയിന്‍, ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വെ, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, സിറ്റി െപാലീസ് കമീഷണര്‍ എം.പി. ദിനേശ്, സ്‌റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ. ഹഖ് തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയെ യാത്രയാക്കാന്‍ എത്തിയിരുന്നു. െറസിഡൻറ് ട്യൂട്ടര്‍ കരാര്‍ നിയമനം കൊച്ചി: പട്ടികജാതി വികസന വകുപ്പി​െൻറ കീഴില്‍ കണയന്നൂര്‍ താലൂക്ക് ഒാഫിസിനുസമീപത്തെ ആണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ െറസിഡൻറ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള പട്ടികജാതി വിഭാഗത്തിൽപെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ എയിഡഡ് കോളജുകളിലെയും ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെയും അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിമാസ ഒാണറേറിയം 7500 രൂപ. ഇൗ മാസം 28-ന് വൈകീട്ട് അഞ്ചിന് മുമ്പ് വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ല പട്ടികജാതി വികസന ഓഫിസര്‍ക്ക് സമർപ്പിക്കണം. ഫോണ്‍: 0484- 2422256.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.