സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നാളെ

പറവൂർ: തർക്കത്തെത്തുടർന്ന് നിർത്തിവെച്ച സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പ്രതിനിധി സമ്മേളനം. ഔദ്യോഗിക പാനലിനെതിരെ അഞ്ചുപേർ മത്സരത്തിനിറങ്ങിയതാണ് മുമ്പ് സമ്മേളനം നിർത്തിവെക്കാൻ കാരണമായത്. 15 അംഗ കമ്മിറ്റി അംഗത്വത്തി​െൻറ അടിസ്ഥാനത്തിൽ ഇത്തവണ 13 ആക്കിയിട്ടുണ്ട്. മുൻ കമ്മിറ്റിയിൽനിന്ന് പി.പി. ഏലിയാസ്, കെ.എം. മോഹനൻ എന്നിവരെ ഒഴിവാക്കി. സ്വമേധയാ ഒഴിയാൻ തയാറായ ടി.വി. രവി, ചന്ദ്രമതി പപ്പൻ, കെ.എ. പരമേശ്വരൻ എന്നിവർക്കുപകരം എം. രാഹുൽ, എം.ബി. ചന്ദ്രബോസ്, അനിത തമ്പി എന്നിവരെ ഉൾപ്പെടുത്തിയാണ് പുതിയ ഔദ്യോഗിക പാനൽ അവതരിപ്പിച്ചത്. കെ.ജി. നിഷാദ്, എ.എസ്. ദിലീഷ്, എ.കെ. രഘു, പി.കെ. ബാബു, പി.ആർ. സുരേഷ് എന്നിവർ ഇതിനെതിരെ മത്സര രംഗത്തെത്തുകയായിരുന്നു. ഏരിയ--ജില്ല നേതാക്കൾ ഇടപെട്ട് നടത്തിയ അനുരഞ്ജന ചർച്ചയിൽ പി.കെ. ബാബുവും പി.ആർ. സുരേഷും മത്സരത്തിൽനിന്ന് പിന്മാറാൻ തയാറായെങ്കിലും മറ്റുമൂന്നുപേർ ഉറച്ചുനിന്നതോട സമ്മേളനം നിർത്തിക്കൊൻ ജില്ല നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.