സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭത്തിന് നേതൃപരമായ പങ്ക്​ വഹിക്കും ^ ഇ.ടി. മുഹമ്മദ് ബഷീര്‍

സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭത്തിന് നേതൃപരമായ പങ്ക് വഹിക്കും - ഇ.ടി. മുഹമ്മദ് ബഷീര്‍ തണ്ണീര്‍മുക്കം(ആലപ്പുഴ): സാമ്പത്തിക സംവരണം അടിച്ചേല്‍പിക്കാനുള്ള സംസ്ഥാന സര്‍ക്കാറി​െൻറ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം ലീഗ് നേതൃപരമായ പങ്ക് വഹിക്കുമെന്ന് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തണ്ണീര്‍മുക്കത്ത് സംഘടിപ്പിച്ച എക്‌സിക്യൂട്ടിവ് ക്യാമ്പ് 'ദര്‍ശനം-2017'‍​െൻറ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംവരണം എന്നത് ന്യൂനപക്ഷങ്ങൾക്ക് പ്രാണവായുപോലെയാണ്. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് പ്രതികരിച്ചപ്പോള്‍ ചിലര്‍ അതിനെ വർഗീയമായി വളച്ചൊടിക്കാനാണ് ശ്രമിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളില്‍ 90 ശതമാനത്തിന് മുകളില്‍ ജോലി ചെയ്യുന്നത് മുന്നാക്കക്കാരാണ്. ഇവര്‍ക്ക് വീണ്ടും പ്രത്യേക സംവരണം അനുവദിക്കുന്നതുവഴി ഹിന്ദു സമുദായത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ അവസരങ്ങളാണ് നഷ്ടമാകുന്നത്. ഇത് പിന്നീട് മറ്റ് സംവരണ മേഖലകെളയും ബാധിക്കും. വഖഫ് ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കം അപകടകരമാണ്. ജില്ല പ്രസിഡൻറ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് കൊച്ചുകളം, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ആക്ടിങ് സെക്രട്ടറി സി. ശ്യാംസുന്ദര്‍, വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സീമ യഹിയ, ജില്ല ഭാരവാഹികളായ എ. യഹിയ, പി. ഷാഹുല്‍ ഹമീദ് റാവുത്തര്‍, ഇ.വൈ.എം. ഹനീഫ മൗലവി, നസീം ഹരിപ്പാട്, എസ്. കബീര്‍, എസ്.എ. അബ്ദുസ്സലാം ലബ്ബ, എ.എ. റസാഖ്, എസ്. നുജ്മുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി സ്വാഗതവും സെക്രട്ടറി ബി.എ. ഗഫൂര്‍ നന്ദിയും പറഞ്ഞു. apg1 മുസ്ലിം ലീഗ് ആലപ്പുഴ ജില്ല കമ്മിറ്റി തണ്ണീര്‍മുക്കം സുവാസില്‍ സംഘടിപ്പിച്ച എക്‌സിക്യൂട്ടിവ് ക്യാമ്പ് ദര്‍ശനം -2017​െൻറ സമാപന സെഷന്‍ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.