സഹകരണ ബാങ്ക് അഴിമതി: അന്വേഷണത്തെ സ്വാധീനിക്കാൻ സി.പി.എം ശ്രമം ^കോൺഗ്രസ്​​

സഹകരണ ബാങ്ക് അഴിമതി: അന്വേഷണത്തെ സ്വാധീനിക്കാൻ സി.പി.എം ശ്രമം -കോൺഗ്രസ് ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് അഴിമതി അന്വേഷണത്തെ സ്വാധീനിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് നേതൃത്വം നൽകിയ ബാങ്ക് മാനേജരെ തട്ടിപ്പി​െൻറ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാക്കാൻ ശ്രമം നടക്കുന്നു. അതിനാലാണ് ജ്യോതിമധുവിനെ ന്യായീകരിക്കുന്ന സമീപനം സി.പി.എം ജില്ല നേതൃത്വത്തിൽനിന്ന് ഉണ്ടാകുന്നത്. തട്ടിപ്പ് പണം പരസ്യമായി സ്വീകരിച്ചു എന്നത് പുണ്യപ്രവൃത്തിയല്ല. പണം സ്വീകരിക്കുന്നതിനുമുമ്പ് ഇത്രമാത്രം പണം തരാനുള്ള വരുമാനമാർഗം എന്ത് എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം സി.പി.എം നേതൃത്വത്തിനുണ്ട്. തട്ടിപ്പിന് നേതൃത്വം കൊടുത്ത ബാങ്ക് മാനേജർ സി.പി.എം ജില്ല സെക്രട്ടറി പ്രസിഡൻറായ സഹകരണസംഘത്തിൽ വൻതുക നിക്ഷേപിച്ചത് സി.പി.എമ്മും തട്ടിപ്പ് പ്രതിയും തമ്മിെല അവിശുദ്ധ ബന്ധത്തി​െൻറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിന് നേതൃത്വം കൊടുത്തവരെ കണ്ടുപിടിച്ച് ശിക്ഷിക്കേണ്ട ഉത്തരവാദിത്തം അന്വേഷണസംഘത്തിനുണ്ട്. കുറ്റവാളികളെ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനില്ല. തട്ടിപ്പ് കണ്ടെത്തിയ കൺകറൻറ് ഓഡിറ്ററെ വിമർശിച്ച മന്ത്രി ജി. സുധാകര​െൻറ നടപടി അപലപനീയമാെണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.