'ഫാറൂഖ്​ അബ്​ദുല്ലയുടെ നാക്ക്​ പിഴുതാൽ 21 ലക്ഷം'

ചണ്ഡിഗഢ്: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ നാവ് മുറിച്ചെടുക്കുന്നവർക്ക് 21 ലക്ഷം രൂപ നൽകുമെന്ന് 'ദ ആൻറി ടെററിസ്റ്റ് ഫ്രണ്ട് ഇന്ത്യ' എന്ന സംഘടന. പാക്അനുകൂല പരാമർശങ്ങളിലൂടെ രാജ്യത്തെ അധിക്ഷേപിക്കുകയും ആർ.എസ്.എസിനെതിരെ സംസാരിക്കുകയും ചെയ്യുന്ന ഫാറൂഖ് അബ്ദുല്ലയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംഘടനയുടെ അധ്യക്ഷൻ വിരേഷ് ഷാൻഡിലിയ ആവശ്യപ്പെട്ടു. അതേസമയം, പാക്അധിനിവേശ കശ്മീരുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ ഫാറൂഖ് അബ്ദുല്ലയുടെ പേരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി തള്ളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.