ബസുടമക്കുനേരെ ഗുണ്ട ആക്രമണം

മാവേലിക്കര: ബസ്, ടിപ്പര്‍ ഉടമ ചാരുംമൂട് കോമല്ലൂര്‍ തോട്ടത്തില്‍വിള ശരത്തിന് (36) നേരെ ഗുണ്ട ആക്രമണം. തിങ്കളാഴ്ച രാത്രി 9.45ന് ഓലകെട്ടിയിലെ ബാറിന് സമീപമായിരുന്നു സംഭവം. ബാറിന് സമീപത്ത് നില്‍ക്കുകയായിരുന്ന തന്നെ അഞ്ചംഗസഘം പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നെന്ന് ശരത്ത് പൊലീസിനോട് പറഞ്ഞു. കമ്പിവടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ശരത്തി​െൻറ തലക്കു കൈക്കും സാരമായി പരിക്കേറ്റു. ഇയാള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം കണ്ട് ശരത്തി​െൻറ ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ശരത്തി​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ ഗുണ്ട നേതാവ് ലിജു ഉമ്മ​െൻറ വീട് പുലര്‍ച്ച രണ്ടോടെ പൊലീസ് റെയ്ഡ് ചെയ്തു. റെയ്ഡില്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനവും പിടിച്ചെടുത്തു. എയര്‍ പിസ്റ്റൾ, വടിവാൾ, കുറുവടി, നെഞ്ചക്ക് എന്നിവ കണ്ടെടുത്തു. സംഭവം ക്വട്ടേഷന്‍ ആക്രമണമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ബാറി​െൻറ സംരക്ഷണം ലിജു ഉമ്മ​െൻറ നേതൃത്വത്തിലുള്ള സംഘത്തിനാണെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായും പൊലീസ് പറഞ്ഞു. ചിത്രം akl5 manu ഗുണ്ട നേതാവ് ലിജു ഉമ്മ​െൻറ പുന്നമൂട്ടിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ ആയുധങ്ങള്‍ ചിത്രരചന മത്സരവും കലാസംഗമവും മാവേലിക്കര: നവോദയ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'നോസ'യുടെ ആഭിമുഖ്യത്തില്‍ ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തി​െൻറ രജതജൂബിലിയുടെ ഭാഗമായി ചിത്രരചന മത്സരവും പൂർവ വിദ്യാർഥികളായ കലാകാരന്മാരുടെ സംഗമവും നടത്തി. പ്രഫ. ജി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. സിബി അധ്യക്ഷത വഹിച്ചു. സംവിധായകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ബി.എന്‍. പദ്മകുമാര്‍ സമ്മാനദാനം നിർവഹിച്ചു. പ്രിന്‍സിപ്പല്‍ വിക്രമന്‍ നായര്‍, വൈസ് പ്രിന്‍സിപ്പൽ സജിതകുമാരി, സെക്രട്ടറി വിനീത് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ആറുമുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ ആറുമുതല്‍ എട്ടുവരെയുള്ള വിഭാഗത്തില്‍ ലിയോ തെര്‍ട്ടീന്‍ത് സ്‌കൂള്‍ ആലപ്പുഴയിലെ നസ്മാ സലിന്‍, എട്ടുമുതല്‍ 10 വരെയുള്ള വിഭാഗത്തില്‍ ചെട്ടികുളങ്ങര എച്ച്.എച്ച്.എസിലെ നിർമല്‍, പ്ലസ് വണ്‍, -പ്ലസ് ടു വിഭാഗത്തില്‍ ജവഹര്‍ നവോദയ ചെന്നിത്തലയിലെ എസ്. അനഘ എന്നിവര്‍ വിജയികളായി. ചിത്രം akl6 navodhaya 'നോസ'യുടെ ആഭിമുഖ്യത്തില്‍ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളില്‍ നടന്ന ചിത്രരചന മത്സരവും കലാസംഗമവും പ്രഫ.ജി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.