പുഴകളിലും തോടുകളിലും പായൽ ശല്യം രൂക്ഷം; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

പറവൂർ: മേഖലയിലെ തോടുകളിലും പുഴകളിലും പായൽശല്യം രൂക്ഷമാകുന്നു. കോട്ടുവള്ളി, ഏഴിക്കര മേഖലകളിലെ തോടുകളെയും പുഴയെയുമാണ് പായൽ ശ്വാസം മുട്ടിച്ചിരിക്കുന്നത്. ചെറിയപ്പിള്ളി, കൈതാരം, ആനച്ചാൽ, ഏഴിക്കര, ചാത്തനാട് പ്രദേശങ്ങളിലെ തോടുകളിലും പുഴകളിലും പോളയും മുള്ളനും നിറഞ്ഞു. ജലാശയങ്ങളിലെ ഉപ്പി​െൻറ അംശം കുറഞ്ഞതുമൂലം പായൽ നശിക്കുന്നില്ല. മുൻകാലങ്ങളിൽ തൊഴിലുറപ്പിൽെപടുത്തി പായൽ വാരിയിരുന്നു. എന്നാൽ, പുതുക്കിയ പദ്ധതിപ്രകാരം ആവർത്തനസ്വഭാവമുള്ള ജോലികൾ നടപ്പാക്കേണ്ടെന്ന നിർദേശം വന്നതുമൂലം അതും നിലച്ചു. പൊതുമരാമത്ത് മൈനർ ഇറിഗേഷൻ വിഭാഗം കാർഷിക മേഖലയിലേക്കുള്ള തോടുകളും നദികളും മുൻകാലങ്ങളിൽ സംരക്ഷിക്കാറുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. ബ്ലോക്ക്--ഗ്രാമ പഞ്ചായത്തുകൾക്ക് തൊഴിലുറപ്പിൽെപടുത്തി തോടുകളും നദികളും ആഴം കൂട്ടുന്ന പദ്ധതി ഉണ്ടെങ്കിലും നടപ്പാക്കുന്നില്ല. പഞ്ചായത്തുകളിലെ ഭൂരിഭാഗം തോടുകളിലും പുഴകളിലും ഇടത്തോടുകളിലും പായൽ നിറഞ്ഞു. ഇത് ഒഴിവാക്കാൻ ബജറ്റിൽ തുക വകകൊള്ളിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. തോട്ടില്‍ പായല്‍ തിങ്ങിനിറഞ്ഞത് കൃഷിയും മത്സ്യബന്ധനവുമായി മുന്നോട്ട് പോകുന്നവരെ സാരമായി ബാധിച്ചിട്ടുണ്ട്. പായൽ മൂടിയ തോടുകൾ ജലസേചന വകുപ്പി​െൻറ സഹായത്തോടെ ശുദ്ധീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. തോടുകളുടെ ആഴം 50 സ​െൻറിമീറ്റർ കൂട്ടുക, പായലും പോളയും നീക്കുക, വശങ്ങളിലെ മരച്ചില്ലകൾ വെട്ടിമാറ്റുക, വശങ്ങൾ കെട്ടിസംരക്ഷിക്കുക തുടങ്ങിയ വാഗ്ദാനങ്ങളും ജലരേഖയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.