കാണിക്കയിടൽ വരുമാനം ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കണം^കോടതി

കാണിക്കയിടൽ വരുമാനം ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കണം-കോടതി കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ നവംബർ 23 വരെ നടക്കുന്ന കാണിക്കയിടൽ ചടങ്ങിൽ ലഭിക്കുന്ന തുക പൂർണത്രയീശ ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കണമെന്ന് ഹൈകോടതി. തൃപ്പൂണിത്തുറ സ്വദേശി രാജേഷ് നാരായണൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. അഭിഭാഷക കമീഷണർ ഈ തുക നിക്ഷേപിക്കാനായി പ്രത്യേകം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അഡ്വക്കറ്റ് കമീഷണറും എക്സിക്യൂട്ടിവ് ഓഫിസറും സംയുക്തമായി അക്കൗണ്ട് പ്രവർത്തിപ്പിക്കണം. പൂർണത്രയീശ ക്ഷേത്രത്തിൽ നടന്നുവരുന്ന വൃശ്ചികോത്സവത്തി​െൻറ ചെലവിനോ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളുടെ ആവശ്യത്തിനോ ഈ തുക ഉപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.