വൃശ്ചികോത്സവം തൃക്കേട്ട പുറപ്പാട്: കാണിക്ക സമർപ്പണത്തിന് തിരക്ക്

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം തൃക്കേട്ട പുറപ്പാടിന് ചൊവ്വാഴ്ച രാത്രി തുടക്കമായി. സുവർണകുംഭത്തിൽ കാണിക്ക സമർപ്പണത്തിന് ഭക്തജനത്തിരക്കേറി. സന്ധ്യക്ക് ദീപാരാധനക്കുശേഷം മൂന്ന് ആനപ്പുറത്ത് എഴുന്നള്ളിച്ച് വാദ്യമേളങ്ങളോടെ ആനപ്പന്തലിൽ 15 ആനകളുമായി കൂട്ടി എഴുന്നള്ളിപ്പ് തുടങ്ങിയതോടെയാണ് കാണിക്കയിടൽ ആരംഭിച്ചത്‌. ചാറ്റൽ മഴ ഉണ്ടായിട്ടും കാണിക്കയിട്ട് ദർശനം നടത്താൻ ഭക്തജനത്തിരക്കിന് കുറവുണ്ടായില്ല. ആചാരപ്രകാരം കൊച്ചി രാജകുടുംബത്തിലെ ഒരു അംഗമാണ് എഴുന്നള്ളിപ്പിന് മുന്നിലെ പീഠത്തിലെ സ്വർണക്കുടത്തിൽ ആദ്യ കാണിക്ക സമർപ്പിച്ചത്. തുടർന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും കാണിക്കയർപ്പിച്ച് ദർശനം നടത്തി. തൃക്കേട്ടനാളിലെ കാണിക്ക സമർപ്പണം രാത്രി 12 വരെ നീണ്ടു. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, മദ്ദളപ്പറ്റ്, കൊമ്പു പറ്റ്, കുഴൽപ്പറ്റ്, പരിഷവാദ്യം എന്നിവക്ക് പുറമെ വീണക്കച്ചേരി, സംഗീതക്കച്ചേരി, കഥകളി എന്നിവയും ഉണ്ടായിരുന്നു. എച്ച്.എം.ടിയുടെ പറമ്പിൽ തള്ളിയ മരുന്നുകൾ തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ളത് കളമശ്ശേരി: എച്ച്.എം.ടിയുടെ ഒഴിഞ്ഞ പറമ്പിൽ തള്ളിയനിലയിൽ കണ്ടെത്തിയ കാലാവധി കഴിഞ്ഞ അലോപ്പതി മരുന്നുകൾ തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തൽ. കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഈ ജില്ലകളിലെ മരുന്ന് ഏജൻസികളുടെ ബില്ലുകൾ മരുന്നുകൾക്കിടയിൽനിന്ന് ലഭിച്ചു. ഇത് ഉപയോഗിച്ച് മരുന്ന് തള്ളിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. തിങ്കളാഴ്ച പുലർച്ചയാണ് എച്ച്.എം.ടിയുടെ പറമ്പിൽ ഒരു ലോഡോളം മരുന്നുകൾ തള്ളിയനിലയിൽ കണ്ടത്. തുള്ളിമരുന്നുകൾ, സിറപ്പുകൾ കൂടാതെ പ്രമേഹം, പ്രഷർ തുടങ്ങി നിരവധി രോഗങ്ങളുടെ കൂടിയ വിലയുള്ള മരുന്നുകളും സിറിഞ്ചുകളും തള്ളിയവയിൽ കാണാം. കത്തിക്കാൻ ശ്രമം നടത്തിയ നിലയിലായിരുന്നു മരുന്നുകൾ കിടക്കുന്നത്. അതേസമയം, അറവ് മാലിന്യം അടക്കം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് എച്ച്.എം.ടിയുടെ കാട്പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ. ഈ ഭാഗത്ത് മാലിന്യം തള്ളാൻ സൗകര്യം ഒരുക്കുന്ന സംഘം പ്രവർത്തിക്കുന്നതായ ആക്ഷേപവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.