എം.ജി സർവകലാശാല വാർത്തകൾ

അപേക്ഷ തീയതി ഒന്നാം വർഷ ബി.എസ്സി നഴ്സിങ് (പുതിയ സ്കീം -2016 അഡ്മിഷൻ റഗുലർ പഴയ സ്കീം 2009 മുതൽ 2015 വരെ അഡ്മിഷൻ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകൾ ഡിസംബർ 15ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാമ്പ് പരീക്ഷ ഫീസിന് പുറമെ അടക്കണം. മൂല്യനിർണയ ക്യാമ്പ് 2017ൽ നടന്ന രണ്ടും മൂന്നും അഞ്ചും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസി​െൻറ (സി.ബി.സി.എസ്.എസ് യു.ജി) മാത്തമാറ്റിക്സ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് ആലുവ സോണിൽ നിയോഗിച്ച അധ്യാപകർ ചൊവ്വാഴ്ച ക്യാമ്പിൽ ഹാജരാകണം. ഹാജരാകാത്തവർക്കെതിരെ നടപടി സ്വീകരിക്കും. ഇേൻറൺഷിപ് വൈവ വോസി 2017 ഒക്ടോബറിലും നവംബറിലും നടന്ന നാലാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക്സ് മാനേജ്മ​െൻറ് ഡിഗ്രി പരീക്ഷയുടെ ഇേൻറൺഷിപ് വൈവ വോസി പരീക്ഷ നവംബർ 28, 29 തീയതികളിൽ എറണാകുളം സ​െൻറ് ആൽബർട്സ് കോളജിലും മാറമ്പള്ളി എം.ഇ.എസ് കോളജിലും നടത്തും. വിശദ ടൈംബേിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷ ഫലം 2016 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ എൻജിനീയറിങ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി (റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ നാലുവരെ അപേക്ഷിക്കാം. പ്രിൻസിപ്പൽമാരുടെ മീറ്റിങ് എല്ലാ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും പ്രിൻസിപ്പൽമാരുടെയും യോഗം 23ന് രാവിലെ 10.30ന് സർവകലാശാല അസംബ്ലി ഹാളിൽ കൂടും. സർവകലാശാല പരീക്ഷകൾക്ക് നടപ്പാക്കുന്ന ക്വസ്റ്റ്യൻ ബാങ്ക് സമ്പ്രദായം, അധ്യാപക പോർട്ടൽ, പി.ഡി ഫണ്ട് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.