കുട്ടികളെ ഉപദ്രവിച്ച സംഭവം; രണ്ടുപേർ അറസ്​റ്റിൽ

ചേർത്തല: സ്കൂള്‍ കുട്ടികളെ ഉപദ്രവിച്ച ബന്ധുക്കളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല ചെങ്ങണ്ടക്ക് സമീപം തങ്കച്ചൻ (61), കെ.ആര്‍ പുരത്തിന് സമീപം രാജു (ചാക്കോ -55) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ അവധിക്ക് ബന്ധുവീട്ടിൽ എത്തിയ ആറും എട്ടും ക്ലാസുകളിലെ പെൺകുട്ടികളെയാണ് ഇവര്‍ ഉപദ്രവിച്ചത്. കുട്ടികൾ അധ്യാപകരോട് വിവരം പറയുകയും തുടർന്ന് ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. ഇവരുടെ നിർദേശ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. കാറ്റിൽ വ്യാപകനഷ്ടം തുറവൂർ: തിങ്കളാഴ്ച രാത്രി വീശിയടിച്ച ശക്തമായ കാറ്റ് കുത്തിയതോട്, തുറവൂർ, കോടംതുരുത്ത് പഞ്ചായത്തുകളിൽ വ്യാപകമായി നാശനഷ്ടം വിതച്ചു. മരം വീണ് വൈദ്യതി തടസ്സം നേരിട്ടു. പഴമ്പള്ളിക്കാവ്, മനക്കോടം, തുറവൂർ, കുത്തിയതോട് മേഖലകളിൽ പലയിടത്തും മരംവീണു. വൈദ്യുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടിനീക്കി. രാത്രി വൈകിയും പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുനരാരംഭിക്കാനായില്ല. ഹരിപ്പാട് ശക്തമായ മഴയിൽ പലയിടത്തും കടകളിൽ വെള്ളം കയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.