കൈത്തൊഴിൽ വ്യവസായങ്ങളെ ജി.എസ്​.ടി ഗുരുതരമായി ബാധിക്കുന്നു

െകാച്ചി: ചെറുകിട കൈത്തൊഴിൽ വ്യവസായങ്ങളെ ജി.എസ്.ടി ഗുരുതരമായി ബാധിക്കുന്നതായും കൈവേല ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും സതേൺ ഹാൻറിക്രാഫ്റ്റ്സ് ഇൻഡസ്ട്രി അസോസിയേഷൻ പ്രസിഡൻറ് പി. സുബ്രഹ്മണ്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വ്യത്യസ്ത തരം കല്ലുകൾ, ഗ്രാനൈറ്റ് എന്നിവകൊണ്ട് നിർമ്മിക്കുന്ന ശിൽപങ്ങൾ,കേരള പാരമ്പര്യത്തിലുള്ള ചുവർ ചിത്രങ്ങൾ,ബിദ്രി വർക്കുകൾ,ആറൻമുള കണ്ണാടി തുടങ്ങി കൈത്തൊഴിലിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന വസ്തുക്കൾ രാജ്യത്തി​െൻറ പൈതൃക സ്വത്താണ്. ഇവയെ വാണിജ്യ ഉൽപന്നങ്ങളായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.