പ്രതിഷേധ പ്രകടനവും പൊതുയോഗവും

മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ മാറാടി മേഖല കമ്മിറ്റി കായനാട് റേഷൻകടപ്പടിയിൽ സംഘടിപ്പിച്ചു. ഈസ്റ്റ് യൂനിറ്റ് സെക്രട്ടറിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബൈക്ക് കേടുവരുത്തിയവർക്കെതിരെ നിയമനടപടി എടുക്കുക, അനധികൃത മദ്യവിൽപനക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂനിറ്റ് സെക്രട്ടറി ജിജോ കുര്യ‍​െൻറ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി അതിക്രമിച്ച് കയറിയവർ കാർ പോർച്ചിലെ ബൈക്ക് കേടുവരുത്തിയിരുന്നു. കായനാട് പ്രദേശത്തെ അനധികൃത മദ്യവിൽപനക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് അതിക്രമം. പൊതുയോഗം ബ്ലോക്ക് സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ടി.ആർ. വൈശാഖ് അധ്യക്ഷത വഹിച്ചു. എം.എൻ. മുരളി, കെ.വൈ. മനോജ്, വി.എം. മോഹൻരാജ്, മനുമോഹൻ, വിജയ് കെ. ബേബി, സുജയ് സുകുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.