വാക്കുകളില്ലെങ്കിലും എത്ര വിശുദ്ധം ഇൗ പ്രാർഥന

കൊച്ചി: ഭക്തിയുടെ വിശുദ്ധി അവരുടെ കരചലനങ്ങളിലും കണ്ണുകളിലും പ്രാർഥനകളായി നിറഞ്ഞു. ആത്മാവുകൊണ്ടാണ് അവർ ദൈവത്തോട് സംവദിച്ചത്. കാർമികനായി ഇംഗ്ലണ്ടിൽ നിന്നെത്തിയ ജന്മനാ സംസാര ശേഷിയില്ലാത്ത വൈദികൻ ഫാ. പോൾ െഫ്ലച്ചർ. ആംഗ്യഭാഷയിലൂടെ ഏറ്റുചൊല്ലി മുന്നിൽ വിശ്വാസികളുടെ കൂട്ടവും. ഇടപ്പള്ളി സ​െൻറ് ജോർജ് ഫൊറോന പള്ളിയാണ് ഞായറാഴ്ച ആംഗ്യഭാഷയിലുള്ള കുർബാനക്ക് വേദിയായത്. ശബ്ദം ദൈവത്തോടുള്ള ആശയ വിനിമയത്തിന് മാനദണ്ഡമല്ല എന്ന ചിന്ത ഊട്ടി ഉറപ്പിക്കാനും പൗരോഹിത്യ ജീവിതം ശ്രവണ-സംസാര വെല്ലുവിളികൾ നേരിടുന്നവരുടെ ആത്മീയതക്കുമായും മാറ്റിവെച്ച വൈദികനാണ് ഫാ. പോൾ െഫ്ലച്ചർ. സംസാര ശേഷിയില്ലാത്ത വിശ്വാസികൾക്ക് മാത്രമായി പ്രത്യേക കുർബാന ആത്മീയതയുടെ വേറിട്ട കാഴ്ചയായി. കേരളത്തിൽ ആദ്യമായാണ് ഇദ്ദേഹത്തി​െൻറ നേതൃത്വത്തിൽ പ്രാർഥന നടത്തുന്നത്. ഹോളിക്രോസ് ഡഫ് മിനിസ്ട്രിയുടെ ഭാഗമായിരുന്നു കുർബാന. ഹോളിക്രോസ് സന്യാസ സമൂഹാംഗമായ ഫാ. ബിജു ലോറൻസ് മൂലക്കരയുടെ നേതൃത്വത്തിൽ നടക്കുന്ന ഡഫ് മിനിസ്ട്രിയെക്കുറിച്ച് അറിഞ്ഞാണ് പ്രാർഥനക്ക് ഫാ.പോൾ െഫ്ലച്ചർ എത്തിയത്. പ്രാർഥനയിൽ പങ്കെടുക്കാൻ വെല്ലുവിളികൾ േനരിടുന്ന നിരവധി വിശ്വാസികൾ പള്ളിയിലെത്തി. പ്രാർഥനക്കിടെ കുർബാന വാക്യങ്ങൾ സ്ക്രീനിൽ എഴുതിക്കാണിച്ചു. വിശ്വാസികളുമായി ആശയ വിനിമയം നടത്തിയ അദ്ദേഹം ദിവ്യബലിക്ക് ശേഷം നടന്ന അനുമോദന യോഗത്തില്‍ കേരളത്തില്‍ വരാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വിശ്വാസികളുമായി പങ്കുവെച്ചു. ഫാ.ബിജുവി​െൻറ നേതൃത്വത്തില്‍ സംസാര ശേഷിയില്ലാത്ത വിശ്വാസികള്‍ക്കായി നടക്കുന്ന ശുശ്രൂഷകളെ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഇംഗ്ലണ്ടിലെ ജസ്യൂട്ട് കമ്യൂണിറ്റിയുടെ സുപ്പീരിയറാണ് ഫാ.പോൾ െഫ്ലച്ചർ. സംസാരശേഷിയില്ലാത്തവർക്കായി എല്ലാ ഞായറാഴ്ചയും ഫാ. ബിജു മൂലക്കരയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ പള്ളികളിൽ ദിവ്യബലി നടത്താറുണ്ട്. മാസത്തിലെ ഓരോ ഞായറാഴ്ചയിലും ഭരണങ്ങാനം, തൃശൂർ പുത്തൻപള്ളി, ഇടപ്പള്ളി, അർത്തുങ്കൽ എന്നിവിടങ്ങളിലാണ് ഇത് നടക്കുക. DP2 ഇടപ്പള്ളി സ​െൻറ് ജോർജ് െഫാറോന പള്ളിയിൽ സംസാര ശേഷിയില്ലാത്തവർക്കായി ദിവ്യബലി അർപ്പിക്കാനെത്തിയ ഫാ. പോൾ െഫ്ലച്ചർ വിശ്വാസികളുമായി ആശയവിനിമയം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.