ജന്മദിനശതാബ്​ദി ആഘോഷം

കൊച്ചി: കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി.) യുടെ ഇന്ദിര പ്രിയദർശിനിയുടെ ജന്മദിന ശതാബ്ദി ആഘോഷം കെ.കെ.എൻ.ടി.സി ഭവനിൽ നടന്നു. ഇന്ദിരാ പ്രിയദർശിനിയുടെ ഛായാചിത്രത്തിന് മുന്നിൽ സംസ്ഥാന പ്രസിഡൻറ് കെ.പി. തമ്പി കണ്ണാടൻ പുഷ്പാർച്ചന നടത്തി. എം.എം. രാജു അധ്യക്ഷത വഹിച്ചു. ഇന്ദിരയും ഇന്ത്യയും എന്ന വിഷയത്തിൽ തമ്പി കണ്ണാടൻ സെമിനാർ നടത്തി. ജോസ് കപ്പിത്താൻ പറമ്പിൽ, എൻ.എം. മൈക്കിൾ, കെ.ഡി. ഫെലിക്സ്, ടി.കെ. രമേശൻ, ജെസി ഡേവിഡ്, കെ.ടി. വർഗീസ്, സാംസൺ അറക്കൽ, കെ.എം. ജോർജ്, എൻ.ജെ. പീറ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.