കൃഷി വിജ്ഞാന കേന്ദ്രത്തി​െൻറ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു

കായംകുളം: കാലാവസ്ഥാനുസൃത കൃഷി രീതികളുമായി കൃഷ്ണപുരം സി.പി.സി.ആർ.െഎയിലെ ജില്ല . മുട്ടാർ പഞ്ചായത്തിലെ പരീക്ഷണം വിജയമായതോടെ സമീപ പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി വ്യാപിക്കുകയാണ്. കുട്ടനാടി​െൻറ വെള്ളപ്പൊക്ക ഭീഷണിയെ അതിജയിച്ചുള്ള കൃഷിരീതികൾ കർഷകർക്ക് പ്രതീക്ഷയാകുകയാണ്. നെൽകൃഷി, വാഴ, പച്ചക്കറി, കൂൺ, കന്നുകാലി വളർത്തൽ, പോള-ജൈവ മാലിന്യ സംസ്കരണം, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ നാടിന് അനുയോജ്യമായ നിരവധി സാേങ്കതിക വിദ്യകൾ മുട്ടാറിൽ കൃഷി വിജ്ഞാന കേന്ദ്രം വിജയകരമായി നടപ്പാക്കി. നെൽകൃഷിയിൽ െചലവ് കുറക്കാൻ കഴിയുന്ന വിതയന്ത്രം, ജൈവകീട രോഗ നിയന്ത്രണം, വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന കോഴിക്കൂട്, കന്നുകാലികളുടെ രോഗ നിയന്ത്രണം എന്നിവ വിജയകരമായ പദ്ധതികളാണ്. ഇത് തലവടി പഞ്ചായത്തിലും തുടങ്ങും. 'വിഭവ സംരക്ഷിതവും പ്രകൃതി സൗഹാർദവുമായ നെൽകൃഷി-സാേങ്കതിക വിദ്യ പ്രദർശനത്തോടെയായിരുന്നു തുടക്കം. ഉദയൻചാത്തൻ പാടശേഖരത്ത് നടന്ന വിത ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ബിനു െഎസക് രാജു നിർവഹിച്ചു. തലവടി പഞ്ചായത്ത് പ്രസിഡൻറ് ജനൂപ് പുഷ്പാകരൻ അധ്യക്ഷത വഹിച്ചു. കെ.വി.കെ മേധാവി ഡോ. പി. മുരളീധരൻ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ കൃഷി ഒാഫിസർ ജെ. പ്രേംകുമാർ, ഡോ. ടി. ശിവകുമാർ, രമണി എസ്. ഭാനു, ജിജി തോമസ് പ്രസാദ്, ഷീന എലിസബത്ത് ജേക്കബ്, അജിത്ത്കുമാർ, രമാദേവി, രാജി എം. ചെറിയാൻ, എം.എസ്. രാജീവ് എന്നിവർ സംസാരിച്ചു. ഇസ്ലാമി​െൻറ മുഖമുദ്ര പ്രചരിപ്പിക്കാൻ വിശ്വാസികൾ തയാറാകണം- മന്ത്രി കടന്നപ്പള്ളി കായംകുളം: കാരുണ്യവും സ്നേഹവുമെന്ന ഇസ്ലാമി​െൻറ മുഖമുദ്ര വ്യാപകമായി പ്രചരിപ്പിക്കാൻ വിശ്വാസി സമൂഹം തയാറാകണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഖുർആൻ സ്റ്റഡി സ​െൻററി​െൻറ നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂക്കുഞ്ഞ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ടൗൺ പള്ളി ഇമാം കെ. ജലാലുദ്ദീൻ മൗലവി, എസ്.കെ. നസീർ, പി.കെ. ഹരിദാസ്, ഇ.എം. റഷീദ് കുട്ടേത്തുതറ, ജെ. മുഹമ്മദ് കുഞ്ഞ്, മഠത്തിൽ ബിജു, ഹാമിദ് മാസ്റ്റർ, ഫാറൂഖ് സഖാഫി, ഐ. ഷാജഹാൻ, ഇ.എസ്.കെ. പൂക്കുഞ്ഞ്, സലിംരാജ്, മുഹമ്മദ് ഷാഫി മന്നാനി, കെ. സിദ്ദീഖ് മുസ്ലിയാർ, ഇസ്മയിൽ മുസ്ലിയാർ എന്നിവർ സംസാരിച്ചു. വാര്‍ഷികവും കുടുംബസംഗമവും മാന്നാര്‍: തൃക്കുരട്ടി ജങ്ഷന്‍ കേന്ദ്രീകരിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ തണല്‍ ഓട്ടോ സഹായസംഘത്തി​െൻറ മൂന്നാമത് വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബസംഗമം, ചാരിറ്റി വിതരണം, അവാര്‍ഡുദാനം, മുതിര്‍ന്ന ഡ്രൈവര്‍മാരെ ആദരിക്കല്‍ എന്നിവ നടത്തി. സംഘം പ്രസിഡൻറ് ജോണ്‍ കാരാഞ്ചേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.എം.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. സാബു സുഗതന്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈന നവാസ്, പഞ്ചായത്ത് അംഗങ്ങളായ പി.എന്‍. ശെല്‍വരാജന്‍, ചാക്കോ കയ്യത്ര, മുഹമ്മദ് അജിത്ത്, കലാധരന്‍ കൈലാസം, മാന്നാര്‍ മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രതിനിധികളായ സജി കുട്ടപ്പന്‍, സുധീര്‍ എലവണ്‍സ്, സംഘം സെക്രട്ടറി വി.എ. ഹഷീര്‍, ചാരിറ്റി കണ്‍വീനര്‍ എ.എം. ഇക്ബാല്‍, സുരേഷ്, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.