യന്ത്രത്തകരാർ: മുനമ്പം^അഴീക്കോട് ജങ്കാർ ഇന്ന് മുടങ്ങും

യന്ത്രത്തകരാർ: മുനമ്പം-അഴീക്കോട് ജങ്കാർ ഇന്ന് മുടങ്ങും എടവനക്കാട്: മുനമ്പം-അഴീക്കോട് ജങ്കാറി​െൻറ എൻജിൻ തകരാറിലായതിനാൽ ഞായറാഴ്ച സർവിസ് മുടങ്ങും. രണ്ട് എൻജിനുകളിൽ ഒന്നിൽ ഓയിൽ ചോർച്ചയും പുകയും കണ്ടതിനാൽ ഒറ്റ എൻജിനിൽ ഓടിച്ചാണ് ശനിയാഴ്ച സർവിസ് പൂർത്തിയാക്കിയത്. ജങ്കാർ അറ്റകുറ്റപ്പണി നടത്തിയ കൊച്ചിൻ ഷിപ്യാർഡ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് വിദഗ്ധരെത്തി തകരാർ പരിഹരിച്ച ശേഷമാകും ഇനി സർവിസ് പുനരാരംഭിക്കുക. 11 ദിവസം മുമ്പ് സർവിസ് പുനരാരംഭിച്ച ജങ്കാറി​െൻറ ഗിയർ കേബിൾ പൊട്ടി ഇതിനിടെ രണ്ട് പ്രാവശ്യം ട്രിപ് മുടങ്ങുകയും ചെയ്തിരുന്നു. ഫിറ്റ്നസ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഏഴുമാസത്തിലേറെ മുടങ്ങിയ ജങ്കാർ 1.61 കോടി മുടക്കി അറ്റകുറ്റപ്പണി നടത്തി ഈ മാസം ഏഴിനാണ് ഓടിത്തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.