വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്തു

മട്ടാഞ്ചേരി: റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദേശ വനിതയുടെ കാമറയടങ്ങിയ ബാഗ് ബൈക്കിലെത്തിയ മോഷ്ടാവ് തട്ടിയെടുത്തു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഫോര്‍ട്ട്കൊച്ചി ഞാലിപ്പറമ്പ് ജങ്നില്‍ വെച്ചാണ് ഫ്രഞ്ച് സ്വദേശിനിയുടെ ബാഗ് തട്ടിയെടുത്തത്. ഈ സമയം ഇവിടെ വിജനമായിരുന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്്ടാവ് അതിവേഗം ബാഗ് തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു. ഫോര്‍ട്ട്കൊച്ചി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. രേഖകളൊന്നും ബാഗിലുണ്ടായിരുന്നില്ല. ഇവര്‍ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങി. മാസങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് മൈതാനിക്ക് സമീപം രാത്രി നടന്ന് പോകുകയായിരുന്ന വിദേശ വനിതകളുടെ ബാഗ് തട്ടിയെടുത്ത മറ്റൊരു സംഭവമുണ്ടായിരുന്നു. ബാഗ് പിന്നീട് വഴിയരികില്‍ നിന്ന് ലഭിച്ചെങ്കിലും പണവും മറ്റ് വിലകൂടിയ സാധനങ്ങളും നഷ്്ടപ്പെട്ടിരുന്നു. രേഖകള്‍ തിരിച്ച് കിട്ടിയതിനാല്‍ ഇവരും നാട്ടിലേക്ക് മടങ്ങി. ഈ കേസിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോര്‍ട്ട്കൊച്ചിയില്‍ എത്തുന്ന വിദേശികള്‍ക്ക് രാത്രിയില്‍ റോഡിലൂടെ നടന്ന് പോകുവാന്‍ കഴിയാത്ത അവസ്ഥയാണ്. വെള്ളിയാഴ്ചത്തെ സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.