കുമ്പളത്ത് വഴിവിളക്ക് തെളിയും

നെട്ടൂർ: ദേശീയ പാതയിൽ കുമ്പളം പഞ്ചായത്ത് ഭാഗത്ത് ഒരു മാസത്തിനകം വഴിവിളക്ക് തെളിയും. അരൂർ- ഇടപ്പള്ളി ദേശീയപാതയിൽ കുമ്പളത്ത് മാത്രമാണ് വഴിവിളക്കില്ലാത്തത്. ഇവിടെ വാഹനാപകടങ്ങൾക്ക് ഇടയാക്കിയതിനെതുടർന്നാണ് പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് വഴിവിളക്ക് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്. ഗ്രാമപഞ്ചായത്ത് വേൾഡ് ബാങ്ക് പദ്ധതി നിർവഹണത്തിൽ പെടുത്തി 15 പോസ്റ്റുകളും സ്പോൺസർഷിപ്പിലൂടെ 65 പോസ്റ്റുകളും സ്ഥാപിച്ചു. റോഡിൽ 80, പാലത്തിൽ 92 എന്നിങ്ങനെ പോസ്റ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കുമ്പളം പാലത്തിൽ മാത്രം 92 ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 50 എണ്ണം അരൂർ പഞ്ചായത്തും 42 എണ്ണം കുമ്പളം പഞ്ചായത്തുമാണ് സ്ഥാപിച്ചത്. ഒരു പോസ്റ്റിന് ഒമ്പത് മീറ്റർ പൊക്കമുണ്ട്. 120 വാട്സ് ലൈറ്റാണ് ഓരോ പോസ്്റ്റിലും സ്ഥാപിച്ചിട്ടുള്ളത്. കുമ്പളം സൗത്ത് മുതൽ മാടവന വരെയാണ് ഇപ്പോൾ -ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളതെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജിത്‌ പറക്കാടൻ പറഞ്ഞു. വൃശ്ചികോത്സവം കൊടിയേറി തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ എട്ടു ദിവസത്തെ വൃശ്ചികോത്സവത്തിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശനിയാഴ്ച സന്ധ്യക്ക് കൊടിയേറി. 85 അടി ഉയരമുള്ള സ്വർണ കൊടിമരത്തിൽ ക്ഷേത്രം തന്ത്രി പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി കൊടി ഉയർത്തി. നേരേത്ത കൊടിമരത്തിൽ ഉയർത്താനുള്ള വർണപ്പട്ടു കൊടി ശ്രീകോവിലിൽ ക്ഷേത്രം മേൽശാന്തി പൂജിച്ച ശേഷമാണ് പുറത്ത് കൊടിമരച്ചുവട്ടിലെത്തിച്ച് പട്ടിൽ തുന്നി പൊതിഞ്ഞ കയറിൽ കെട്ടി ക്ഷേത്രം തന്ത്രി കൊടിമരത്തിന് മുകളിലേക്ക് ഉയർത്തിയത്. ഉത്സവം ഒന്നാം ദിവസമായ ശനിയാഴ്ച രാവിലെ 15 ആനപ്പുറത്ത് ശിവേലി എഴുന്നള്ളിപ്പും പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ 150 ഓളം മേളക്കാർ പങ്കെടുത്ത പഞ്ചാരിമേളവും ഉണ്ടായി. ആദ്യദിവസം തന്നെ വൻ ജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.