കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: നഗരത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. എറണാകുളം പാര്‍ക്ക് അവന്യൂവില്‍നിന്ന് 10 പൊതി കഞ്ചാവുമായി പള്ളുരുത്തി കളത്തറപ്പറമ്പില്‍ ശരത്ത്, തേവരയില്‍നിന്ന് 12 പൊതി കഞ്ചാവുമായി അറക്കല്‍ വീട്ടില്‍ ആഷിഖ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് സേലത്തുനിന്ന് വാങ്ങിക്കൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി വിൽക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മൊബൈല്‍ഫോണിലൂടെ വില പറഞ്ഞുറപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു രീതി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ജി. കൃഷ്ണകുമാറി​െൻറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് മസൂദ്, പ്രിവൻറിവ് ഓഫിസര്‍ ടോണി കൃഷ്ണ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഹാരിസ്, അജയകുമാര്‍, നിബിന്‍ സേവ്യര്‍, പ്രദീപ്, നൗഫല്‍, വേലായുധന്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.