ജില്ല ഭരണകൂടത്തിെൻറ അനാസ്ഥ: കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു

കൊച്ചി: ജില്ല ഭരണകൂടത്തി​െൻറ അനാസ്ഥമൂലം വി.വി.ഐ.പി സന്ദര്‍ശനത്തിന് അകമ്പടി സേവിച്ച എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരിടേണ്ടിവന്ന ദുരിതത്തില്‍ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങി​െൻറ സന്ദര്‍ശനത്തിന് അകമ്പടി സേവിച്ച മെഡിക്കല്‍ സംഘത്തിനാണ് താമസവും ഭക്ഷണവും ലഭിക്കാതെവന്നത്. വി.വി.ഐ.പി സന്ദര്‍ശനവേളയില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് കൃത്യമായ സർക്കാർ ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സംഘത്തിന് താമസ സൗകര്യമോ ഭക്ഷണമോ ലഭിക്കാതിരുന്നത്. കലക്ടറോട് നേരിട്ട് പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് െഗസ്റ്റ് ഹൗസില്‍ താമസം ലഭിച്ചത്. എന്നാല്‍, ഭക്ഷണം കഴിക്കാനെത്തിയ ഗസറ്റഡ് റാങ്കിെല ഡോക്ടര്‍മാരെ ഡൈനിങ് ഹാള്‍ ജീവനക്കാര്‍ അപമാനിച്ച് പുറത്താക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.