സാമ്പത്തിക സംവരണം സാമൂഹിക നീതിക്കെതിര് -^കെ.എല്‍.സി.എ

സാമ്പത്തിക സംവരണം സാമൂഹിക നീതിക്കെതിര് --കെ.എല്‍.സി.എ െകാച്ചി: തൊഴില്‍ മേഖലയിലെ സാമ്പത്തിക സംവരണത്തിന് നിയമദേഭഗതി കൊണ്ടുവരാൻ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ നടപടി സാമൂഹിക നീതിക്കെതിരാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി. ഭരണഘടനയില്‍ സാമ്പത്തിക സംവരണം എന്നൊന്നില്ല. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരാണ് സംവരണത്തിന് അര്‍ഹര്‍. സാമ്പത്തിക അവസ്ഥയെ അതിന് മാനദണ്ഡമാക്കി സാമൂഹിക സന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് ആൻറണി നോറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.