എം.എല്‍.എയെ ഫെയ്സ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; കേസെടുത്തു

കോതമംഗലം: ആൻറണി ജോൺ എം.എല്‍.എയെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തു. 'നമ്മുടെ കീരംപാറ' എന്ന ഫേസ് ബുക്ക് പ്രൊഫൈല്‍ വഴി എം.എല്‍.എ യെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പോസ്റ്റിട്ടതിനാണ് കേസ്. ഗ്രൂപ്് അഡ്മിനും പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കോതമംഗലം എസ്.ഐ. ബേസില്‍ തോമസ് പറഞ്ഞു. വെണ്ടുവഴി ഗവ. എൽ.പി സ്കൂളിൽ കൈറ്റ് പദ്ധതി പ്രകാരം നടപ്പാക്കിയ മൾട്ടിമീഡിയ ലാബി​െൻറ ഉദ്ഘാടന ശിലാഫലകത്തിൽ എം.എൽ.എയുടെ പടം െവച്ചതിനെ കളിയാക്കി വിമർശിച്ച പോസ്റ്റ്‌ ഷെയർ ചെയ്തതും, എം.എൽ.എയെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും പ്രസിദ്ധീകരിച്ച കുറിപ്പാണ് കേസിലേക്ക് നയിച്ചത്. റെക്കോർഡ് ലക്ഷ്യമിട്ട് പരിശീലന പരിപാടി കോതമംഗലം: ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോഡ് ലക്ഷ്യമാക്കി ഡോ. തോമസ് കെ. ജോർജ് 63 മണിക്കൂര്‍ തുടര്‍ച്ചയായി പരിശീലന പരിപാടി നടത്താന്‍ ഒരുങ്ങുന്നു. വിദ്യാർഥികളിൽ ലക്ഷ്യബോധം വളര്‍ത്താനും ജീവിത വിജയത്തിനുവേണ്ട മാര്‍ഗ നിർദേശങ്ങള്‍ നല്‍കാനും സാമൂഹിക-സാംസ്കാരിക മേഖലകളില്‍ ശോഭിക്കാനും ലക്ഷ്യമിട്ടാണ് പരിശീലന പരിപാടി. പുതുപ്പാടി മരിയന്‍ അക്കാദമി ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസില്‍ 22ന് രാവിലെ 6.30 ന് ആരംഭിക്കുന്ന പരിപാടി 'ടേണിങ് പോയൻറ്' ക്യാമ്പ് 24 ന് രാത്രി 9.30 വരെ തുടരും. പാലക്കാട് ലീഡ് കോളജ് ഓഫ് മാനേജ്മ​െൻറ് ചെയര്‍മാനാണ് ഡോ. തോമസ് കെ. ജോർജ്. ഇദ്ദേഹത്തി‍​െൻറ 284ാമത്തെ ടേണിങ് പോയൻറ് ക്യാമ്പായ പരിപാടി ലോക റെക്കോഡ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ഇന്ത്യയിലെ പരമോന്നത അംഗീകാരത്തിനായി ബെസ്റ്റ് ഓഫ് ഇന്ത്യയാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാർഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു . അപകടക്കെണിയായി കൊച്ചി-മധുര ദേശീയപാത കോതമംഗലം: വിനോദസഞ്ചാരികൾ മൂന്നാറിലേക്കും മറ്റും സഞ്ചരിക്കുന്ന കൊച്ചി-മധുര ദേശീയപാതയുടെ ഭാഗമായ കുത്തുകുഴി മുതൽ നെല്ലിമറ്റം വരെയുള്ള പ്രദേശങ്ങളിൽ ടാറിങിനോട് ചേർന്ന് തിട്ടകളിൽനിന്നും മണ്ണൊലിച്ചു പോയി കുഴികളായി. ഗതാഗത തിരക്കേറിയ പ്രദേശത്ത് മറ്റ് വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോൾ റോഡിൽനിന്നും തെന്നി അപകടമുണ്ടാകുന്നത് പതിവായി. കഴിഞ്ഞ ദിവസം കുത്തുകുഴി വായനശാലപടിയിൽ വിനോദ സഞ്ചാരികളുടെ ബസ് തെന്നിമാറി നിരവധി പേർക്ക് പരിക്കേറ്റിരുന്നു. നെല്ലിമറ്റം ടാക്സി സ്റ്റാൻഡിന് സമീപവും, പ്രതീക്ഷ പടിയിലും, കോളനിപ്പടിയിലുമെല്ലാം റോഡരികിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാത അധികൃതരോട് പല പ്രാവശ്യം പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തത് പ്രതിക്ഷേധാർഹമാണെന്നും കുഴികൾ നികത്തി ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.