ഇച്ഛാശക്തിയുടെ ജ്വാല

പെരുമ്പാവൂർ: ചെറിയ പരിമിതികളെപോലും വലിയ പരാധീനതകളാക്കി ഒതുങ്ങിക്കഴിയുന്നവർക്ക് മാതൃകയാവുകയാണ് തേവര എസ്.എച്ച് സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർഥിനിയായ ജ്വാല കെ. സുകുമാരൻ. ശാരീരിക അവശതകൾ ത​െൻറ ഇച്ഛാശക്തിക്ക് മുകളിലല്ലെന്ന് തെളിയിക്കുകയാണ് ഇൗ മിടുക്കി. ഇരുകാലിനും പൂർണവളർച്ചയില്ലാത്ത ജ്വാല വെല്ലുവിളിയെ വ്യക്തിത്വവും നിശ്ചയദാർഢ്യവും കൊണ്ട് മറികടക്കുകയാണ്. പ്രവൃത്തിപരിചയമേളയിൽ കയർ ഉൽപന്നങ്ങളുടെ തത്സമയ നിർമാണത്തിൽ വിവിധ രൂപത്തിെല ചവിട്ടുപടികളാണ് ജ്വാല നിർമിച്ചത്. ആദ്യമായാണ് ജില്ലതല മത്സരത്തിൽ പങ്കെടുക്കുന്നത്. മുൻ വർഷങ്ങളിൽ ഹൈസ്കൂൾതല പ്രവൃത്തിപരിചയ മത്സരങ്ങളിൽ ഇൗ മിടുക്കി മത്സരിച്ചിരുന്നു. അമ്മ ലൗലി ആകാശവാണിയിൽ അനൗൺസറാണ്. ജ്വാലക്ക് എല്ലാവിധ േപ്രാത്സാഹനങ്ങളും നൽകാൻ അമ്മയോടൊപ്പം അച്ഛൻ പനങ്ങാട് കൊച്ചുകരിയിൽ വീട്ടിൽ സുകുമാരനും അധ്യാപകരും ഒപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.