മാനങ്കേരി അബ്​ദു വധം: ​പ്രതികൾ സി.ബി.​െഎ കസ്​റ്റഡിയിൽ

കൊച്ചി: കൊടുങ്ങല്ലൂർ എറിയാട് മാനങ്കേരി അബ്ദു വധക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ രണ്ടുദിവസത്തേക്ക് സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി െകാടുങ്ങല്ലൂർ എടവിലങ്ങ് കുൈഞ്ഞനി പടിയത്ത് മണപ്പാട്ടിൽ വീട്ടിൽ പി.എ. മുഹമ്മദ് എന്ന സിറ്റി മുഹമ്മദ് (50), രണ്ടാം പ്രതി എടവിലങ്ങ് കുഞ്ഞൈനി പുന്നിലത്ത് വീട്ടിൽ പി.കെ. അബ്ദുൽ കരീം (47) എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വൈകീട്ട് 3.30 വരെ സി.ബി.െഎയുടെ കസ്റ്റഡിയിൽ വിട്ടത്. ഒന്നും രണ്ടും പ്രതികൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റുചിലരുമായി നടത്തിയ ഗൂഢാലോചനയെത്തുടർന്നാണ് കൊല നടത്തിയതെന്ന് സി.ബി.െഎ സംഘം കോടതിയെ അറിയിച്ചു. 2006 ഡിസംബർ 14നാണ് കേസിന് ആസ്പദമായ സംഭവം. 10 വർഷം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും തെളിവ് ലഭിക്കാതെവന്നതോടെ സി.ബി.െഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്ത് ഒരുവർഷത്തിനിടെ നടത്തിയ മൊഴിയെടുക്കലിലാണ് അറസ്റ്റിന് സഹായകമായ തെളിവുകൾ ലഭിച്ചത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.ബി.െഎ. ആക്രമണം പെെട്ടന്നുള്ള വിദ്വേഷത്താലല്ലെന്നും വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമായതിനെത്തുടർന്ന് പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റംകൂടി ചുമത്താൻ ആവശ്യപ്പെട്ട് സി.ബി.െഎ അപേക്ഷ നൽകിയിട്ടുണ്ട്. ശനിയാഴ്ച വീണ്ടും കസ്റ്റഡി നീട്ടിക്കിട്ടാൻ സി.ബി.െഎ അപേക്ഷ സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.