ആയുര്‍വേദ ആശുപത്രി സബ് സെൻററുകള്‍ ആരംഭിക്കും

കൂത്താട്ടുകുളം: പിറവം നിയോജകമണ്ഡലത്തില്‍ ആയുര്‍വേദ ആശുപത്രിയുടെ രണ്ട് സബ് സ​െൻററുകള്‍ ആരംഭിക്കുന്നതിന് ഉത്തരവായതായി അനൂപ്‌ ജേക്കബ്‌ എം.എല്‍.എ അറിയിച്ചു. കൂത്താട്ടുകുളം, പിറവം മുനിസിപ്പാലിറ്റികളിലാണ് സ​െൻററുകള്‍ ആരംഭിക്കുന്നത്. കൂത്താട്ടുകുളത്ത് ഹൈസ്കൂള്‍ വാര്‍ഡിലും പിറവം കക്കാട് ഭാഗത്തുമാണ് സെ‍ൻററുകൾ ആരംഭിക്കുന്നത്. കൂത്താട്ടുകുളം മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍, പിറവം മുനിസിപ്പല്‍ ചെയർമാൻ സാബു ജേക്കബ്‌ എന്നിവര്‍ നല്‍കിയ നിവേദനത്തി‍​െൻറ അടിസ്ഥനത്തിലാണ് സ​െൻററുകള്‍ അനുവദിച്ചത്. ഇതോടൊപ്പം കൂത്താട്ടുകുളം ഗവ. ആയുര്‍വേദ ആശുപത്രിയുടെ പേര് ജേക്കബ്‌ ഫിലിപ്പ് മെമ്മോറിയല്‍ ഗവ. ആയുര്‍വേദ ആശുപത്രി കൂത്താട്ടുകുളം എന്ന്‍ പുനര്‍നാമകരണം ചെയ്യുമെന്നും എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.