വഖഫ്​​ സ്വത്തുക്കൾ സമൂഹനന്മക്ക് പ്രയോജനപ്പെടുത്തണം ^റശീദലി ശിഹാബ്​ തങ്ങൾ

വഖഫ് സ്വത്തുക്കൾ സമൂഹനന്മക്ക് പ്രയോജനപ്പെടുത്തണം -റശീദലി ശിഹാബ് തങ്ങൾ ആലപ്പുഴ: സംസ്ഥാനത്തെ വഖഫ് സ്വത്തുക്കൾ സമുദായത്തി​െൻറ പുരോഗതിക്ക് ഉപയോഗിക്കണമെന്ന് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ്തങ്ങൾ അഭിപ്രായപ്പെട്ടു. സംസ്ഥാന വഖഫ് ബോർഡി​െൻറ നേതൃത്വത്തിൽ ജില്ലയിലെ മുതവല്ലിമാർക്ക് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം െചയ്യുകയായിരുന്നു തങ്ങൾ. മഹല്ലുകളിലെ പ്രശ്നങ്ങൾ മുതവല്ലിമാരുടെ നേതൃത്വത്തിൽ പ്രാദേശികതലങ്ങളിൽത്തന്നെ പരിഹരിക്കപ്പെടണം. വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നത് തടയാൻ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് ബോർഡി​െൻറ പിന്തുണ മഹല്ലുകൾക്ക് ഉണ്ടാകുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. വഖഫ് ബോർഡ് അംഗം ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷതവഹിച്ചു. ബോർഡ് അംഗങ്ങളായ പി.വി. സൈനുദ്ദീൻ, എം.സി. മായിൻഹാജി, ഷറഫുദ്ദീൻ, ഫാത്തിമ േറാഷ്ന, തിരുവനന്തപുരം ഡിവിഷനൽ ഒാഫിസർ എ. ഹബീബ്, ലജനത്തുൽ മുഹമ്മദിയ പ്രസിഡൻറ് എ.എം. നസീർ എന്നിവർ സംസാരിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എം.കെ. സാദിഖ് സ്വാഗതവും കോട്ടയം ഡിവിഷനൽ ഒാഫിസർ പി.കെ. ജലീൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.