മകരവിളക്ക് തീർഥാടനം; ചെങ്ങന്നൂരിൽ സുഗമ വാഹന ഗതാഗതത്തിന്​ നിർദേശം സമർപ്പിച്ചു

ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലയളിൽ ചെങ്ങന്നൂരിൽ സുഗമമായ വാഹന ഗതാഗതത്തിന് ജില്ല സ്വകാര്യ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ റീജനൽ കമ്മിറ്റി അധികൃതർക്ക് നിവേദനം സമർപ്പിച്ചു. എം.എൽ.എ, ജോയൻറ് ആർ.ടി.ഒ, ഡിവൈ.എസ്.പി, നഗരസഭ സെക്രട്ടറി എന്നിവർക്കാണ് നിവേദനം നൽകിയത്. സ്വകാര്യ സ്റ്റാൻഡിനുള്ളിൽ കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതിന് മൂത്രപ്പുരയോട് ചേർന്ന സ്ഥലം നഗരസഭ വൃത്തിയാക്കണം. ദിവസേന സ്വകാര്യ ബസുകൾ 800 ട്രിപ്പുകൾ കയറിയിറങ്ങുകയും പാർക്കിങ് ചെയ്യുന്നുമുണ്ട്. ഇതിന് തടസ്സമാകുന്ന രീതിയിലുള്ള മറ്റ് പാർക്കിങ് ഒഴിവാക്കണം. എം.കെ റോഡിലെ െറയിൽവേ മേൽപാലം മുതൽ ആൽത്തറ ജങ്ഷൻ- കോടതി വഴി ടൗണിലെ വൺവേയിലെ അനധികൃത പാർക്കിങ്ങും മറ്റ് തടസ്സങ്ങളും ഒഴിവാക്കണം. വൺവേയിലും ഒരുവശം പാർക്കിങ് അനുവദിക്കുന്ന സ്ഥലത്ത് നോ പാർക്കിങ് ബോർഡ് സ്ഥാപിക്കണമെന്നും നിവേദനത്തിൽ പറയുന്നു. വൃശ്ചിക ചിറപ്പ് മാന്നാർ: അഖില ഭാരത അയ്യപ്പസേവാസംഘം കുട്ടമ്പേരൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കാർത്യായനി ദേവീക്ഷേത്രത്തിലെ അയ്യപ്പസന്നിധിയിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച മുതൽ 27 വൃശ്ചിക ചിറപ്പ് നടക്കും.16ന് പുലർച്ച 5.30ന് നിർമാല്യ ദർശനം, ആറിന് അഭിഷേകം, നെയ്യഭിഷേകം, ഏഴിന് ക്ഷേത്ര മേൽശാന്തി ഭദ്രദീപം കൊളുത്തി അഖണ്ഡനാമജപ യജ്ഞം ആരംഭിക്കും. ദേവസ്വം സമിതി പ്രസിഡൻറ് എൻ. ശശികുമാരൻ പിള്ള യജ്ഞത്തിന് ആരംഭം കുറിക്കും. ഉച്ചക്ക് ഒന്നിന് അന്നദാനം, ഏഴിന് ദീപാരാധന, ദീപക്കാഴ്ച, യജ്ഞസമാപനം, ശരണംവിളി. 7.30ന് ദേശഭജന. ഭാഷ വാരാചരണത്തിന് സമാപനം മാവേലിക്കര: എ.ആര്‍. രാജരാജവർമ സ്മാരകത്തി​െൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാഴ്ച നീണ്ട ഭാഷ വാരാചരണത്തിന് ചിത്രരചന മത്സരത്തോടെ സമാപിച്ചു. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലാണ് മത്സരം. മത്സരഫലം: പെയിൻറിങ് എൽ.പി വിഭാഗം: 1. ആർ. ഗൗരി (വിദ്യാഭാരതി വിദ്യാപീഠം അറുന്നൂറ്റിമംഗലം), 2. ആല്‍ബിന്‍ തോമസ് (എ.ഒ.എം.എം എൽ.പി.എസ് മാവേലിക്കര). പെന്‍സില്‍ ഡ്രോയിങ് എൽ.പി വിഭാഗം: 1. അമൃത സുനില്‍ (എ.ഒ.എം.എം എൽ.പി.എസ് മാവേലിക്കര). പെന്‍സില്‍ ഡ്രോയിങ് യു.പി വിഭാഗം: 1. സത്യനാരായണന്‍ (മണ്ണാറശ്ശാല യു.പി.എസ്), 2. ഋഷികേശ് കൃഷ്ണന്‍ (ഇന്‍ഫൻറ് ജീസസ് മാവേലിക്കര). പെയിൻറിങ് എച്ച്.എസ് വിഭാഗം: 1. യു. നിർമല്‍ (എച്ച്.എസ്.എസ് ചെട്ടികുളങ്ങര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.