മൃതദേഹമായി കിടന്ന് പ്രതിഷേധിക്കും

മൂവാറ്റുപുഴ: നഗരത്തിൽ നടപ്പാക്കിയശേഷം പിൻവലിച്ച ഗതാഗത പരിഷ്കാരം വീണ്ടും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മൃതദേഹമായി കിടന്ന് എം.ജെ. ഷാജി ഒറ്റയാൾ സമരം നടത്തും. ഗതാഗത പരിഷ്കാരം നടപ്പാക്കുക, ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഓട്ടോറിക്ഷ തൊഴിലാളിയായ ഷാജി ബുധനാഴ്ച നഗരസഭ കവാടത്തിനു മുന്നിൽ മൃതദേഹമായി കിടന്ന് പ്രതിഷേധിക്കുന്നത്. നിർജീവമായ ട്രാഫിക് കമ്മിറ്റിയുടെ പ്രതീകമായാണ് നഗരസഭക്ക് മുന്നിൽ തയാറാക്കിയ ശവമഞ്ചത്തിൽ വെള്ളപുതച്ച്, മൂക്കിൽ പഞ്ഞി െവച്ച് മൃതദേഹമായി കിടന്ന് പ്രതിഷേധിക്കുന്നതെന്ന് ഷാജി പറഞ്ഞു. രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെയാണ് സമരം. ഗതാഗതക്കുരുക്ക് മൂലം ഓട്ടോ ഓടിക്കാനാകുന്നില്ല. നഗരത്തിൽ രണ്ട് കിലോമീറ്റർ ഓടിക്കുന്നതിന് 70 രൂപയോളം ചെലവ് വരുന്നുണ്ടെന്നും കൂലി ഇനത്തിൽ ലഭിക്കുന്നത് 30 രൂപ മാത്രമാെണന്നും അദ്ദേഹം പറഞ്ഞു. -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.