കോട്ടുവള്ളിയിൽ മോഷ്​ടാക്കൾ വിലസുന്നു

പറവൂർ: ഗ്രാമവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് വരാപ്പുഴക്ക് പിന്നാലെ കോട്ടുവള്ളിയിലും മോഷ്ടാക്കളുടെ ശല്യം രൂക്ഷം. ഒരുമാസമായി വരാപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ ആർക്കും പിടികൊടുക്കാതെ വിലസുകയായിരുന്നു. നാട്ടുകാരും പൊലീസും ജാഗരൂകരായതോടെ അവിടെ നിന്ന് പിൻവാങ്ങി കോട്ടുവള്ളി, ആലങ്ങാട് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലാണ് കള്ളന്മാർ ഭീതി പരത്തുന്നത്. കഴിഞ്ഞദിവസം ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് വിവിധ സ്ഥലങ്ങളിലും കോട്ടുവള്ളിയിൽ ചില വീടുകളിലും ഇവർ എത്തി. നീറിക്കോട് എസ്.എൻ.ഡി.പി അംഗൻവാടി റോഡിൽ ജൂതൻ പറമ്പിൽ ബിജുവി​െൻറ ഭാര്യ ഷീജയുടെ മുഖത്തേക്ക് മുളകുപൊടി വെള്ളം ഒഴിച്ചു. നിരവധി വീടുകളുടെ ടെറസി​െൻറ മുകളിലും വാതിലുകളിലും മുട്ടി ഭീതി പരത്തി. ഇതിന് പുറമെ കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവ്, ചെമ്മായം, കൈതാരം, കോട്ടുവള്ളി സ​െൻറ് സെബാസ്റ്റ്യൻ ദേവാലയത്തിന് സമീപം എന്നിവിടങ്ങളിലാണ് മോഷ്ടാക്കൾ എത്തിയത്. കൂനമ്മാവ് മാർക്കറ്റിന് സമീപം വയലി പറമ്പിൽ അബ്ബാസ്, തെക്കിനേത്ത് ഡേവിസ് എന്നിവരടെ വീടി​െൻറ പിൻവാതിൽ കുത്തി തുറക്കാൻ ശ്രമിച്ചു. ശല്യം രൂക്ഷമായതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഭീതിയിലാണ്. സന്ധ്യമയങ്ങിയാൽ വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണ്. നാട്ടുകാർ ജനകീയ സ്ക്വാഡ് രൂപവത്കരിച്ച് പുലർച്ച വരെ റോന്ത് ചുറ്റുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.