മലപ്പുറം പാസ്​പോർട്ട്​ ഒാഫിസ്​ നിർത്തരുതെന്ന്​ കുഞ്ഞാലിക്കുട്ടിയുടെ ഹരജി

കൊച്ചി: മലപ്പുറം പാസ്പോർട്ട്‌ ഓഫിസ്‌ നിർത്തലാക്കുന്നതിനെതിരെ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ ഹരജി. 2006 ൽ മലപ്പുറത്ത്‌ ആരംഭിച്ച പാസ്പോർട്ട്‌ ഓഫിസ്‌ നിർത്തലാക്കി പ്രവർത്തനങ്ങൾ കോഴിക്കോട് ഓഫിസിൽ ലയിപ്പിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തി​െൻറ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി നൽകിയത്. നടപടിക്ക് സ്റ്റേ അനുവദിക്കാതിരുന്ന കോടതി ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. വിശദമായ സത്യവാങ് മൂലം നൽകാൻ ഹരജിക്കാരനോട് നിർദേശിക്കുകയും ചെയ്തു. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ല എന്ന നിലക്ക്‌ മലപ്പുറത്തെ പാസ്പോർട്ട്‌ ഓഫിസ്‌ നിർത്തലാക്കുന്നത്‌ ജനങ്ങൾക്ക്‌ വലിയ ദുരിതമുണ്ടാക്കും. പതിനൊന്നു വർഷത്തിനിടെ ഇരുപത്‌ ലക്ഷത്തോളം പാസ്പോർട്ടുകൾ മലപ്പുറം ഓഫിസിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഏകദേശം 310 കോടി രൂപ ഈ ഇനത്തിൽ സർക്കാറിന് ലഭിച്ചിട്ടുമുണ്ട്. ഈ മാസം 17ന് മലപ്പുറം പാസ്പോർട്ട്‌ ഓഫിസ്‌ പൂർണമായും നിർത്തലാക്കുന്ന സാഹചര്യത്തിൽ നടപടിക്ക് താൽക്കാലിക സ്റ്റേ അനുവദിക്കണമെന്നായിരുന്നു ഹരജിക്കാര​െൻറ ഇടക്കാല ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.