പ്രമേഹ ദിനാചരണം

കൊച്ചി: ലോകപ്രമേഹദിനത്തോടനുബന്ധിച്ച് കൊച്ചി കിംസ് ആശുപത്രി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'സ്ത്രീകളും പ്രമേഹവും' വിഷയത്തിൽ കൂട്ടനടത്തം നടത്തി. നടി ലെന ഉദ്ഘാടനം ചെയ്തു. രക്തപരിശോധനകളിലും കൺസൾട്ടേഷനിലും പ്രത്യേക പരിഗണന നൽകുന്ന സ്വീറ്റ് കാർഡ് ഭാരതമാതാ കോളജ് പ്രിൻസിപ്പൽ ഡോ. ഐപ് തോമസ് വിതരണം ചെയ്തു. കൊച്ചി: ചാവറ കൾചറൽ സ​െൻററിൽ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് നടന്ന ബോധവത്കരണ സെമിനാറും ആയുർവേദ ക്യാമ്പും ഫാ. വർഗീസ് കോക്കാടൻ ഉദ്ഘാടനം ചെയ്തു. ഡോ. ആർ. രാഘവൻ മുഖ്യപ്രഭാഷണം നടത്തി. കാരിക്കാമുറി െറസിഡൻറ്സ് അസോസിയേഷൻ, ശാന്തിഗിരി ആയുർവേദ-സിദ്ധ ആശുപത്രി, മെഡിവിഷൻ ലാബ്, ചാവറ കൾചറൽ സ​െൻറർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ.എസ്. സത്പ്രിയ, ഡോ. ടി.എ. ആതിര എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ജിജോ പാലത്തിങ്കൽ, സി.ഡി. അനിൽ കുമാർ, ജോളി പവേലിൽ എന്നിവർ സംസാരിച്ചു. EC സി.ഒ.പി.ഡി ദിനാചരണവും ബോധവത്കരണ ക്ലാസും നടത്തി കാക്കനാട്: ലോക സി.ഒ.പി.ഡി (ക്രോണിക് ഒബ്‌സ്ട്രക്ടിവ് പള്‍മണറി ഡിസീസ്) ദിനത്തോടനുബന്ധിച്ച് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ സി.ഒ.പി.ഡി ദിനാചരണവും ബോധവത്കരണ ക്ലാസും സൗജന്യ ശ്വാസകോശ രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. കണ്‍സള്‍ട്ടൻറ് പള്‍മണോജിസ്റ്റുമാരായ ഡോ. വിനീത് അലക്‌സാണ്ടർ, ഡോ. കെ.എസ്. അസീസ്, കണ്‍സള്‍ട്ടൻറ് ഓേങ്കാളജിസ്റ്റ് മാത്യൂസ് ജോസും സംസാരിച്ചു. ഒപ്പുശേഖരണ കാമ്പയിന്‍ അസിസ്റ്റൻറ് കമീഷണര്‍ (കണ്‍ട്രോള്‍ റും) സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഷബ്‌ന മെഹറലി, നെസ്റ്റ് ഇ.എച്ച്.എസ് മാനേജര്‍ ദിലീപ് കുമാര്‍, സണ്‍റൈസ് ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍, മാനേജിങ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ്, മെഡിക്കല്‍ ഡയറക്ടര്‍ കെ.ആര്‍. പ്രതാപ് കുമാര്‍, ജനറല്‍ മാനേജര്‍മാരായ മുഹമ്മദ് റിയാസ്, പൂജ അജിത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.