വിവരങ്ങൾ മറച്ചുവെച്ച ഉദ്യോഗസ്ഥന് പിഴ

ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയയാൾക്ക് യഥാസമയം മറുപടി നൽകാതിരുന്ന ഉദ്യോഗസ്ഥന് സംസ്ഥാന വിവരാവകാശ കമീഷൻ പിഴ വിധിച്ചു. ആശ്രിത സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരം ലഭിക്കാൻ 2014 ഒക്ടോബർ 15ന് അവലൂക്കുന്ന് അമീൻവേലി വീട്ടിൽ ഡി. ധനേഷ് അന്നത്തെ ഡെപ്യൂട്ടി തഹസിൽദാറും ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫിസറുമായ പി. സച്ചുവിന് അപേക്ഷ നൽകിയിരുന്നു. കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥന് കഴിയാത്തതിനെത്തുടർന്ന് ധനേഷ് അപ്പീൽ അപേക്ഷ കൊടുത്തെങ്കിലും മറുപടി ലഭിച്ചില്ല. സംസ്ഥാന വിവരാവകാശ കമീഷൻ വിൻസൻ എം. പോളിനെ സമീപിച്ചതിനെത്തുടർന്നാണ് 2000 രൂപ ഉദ്യോഗസ്ഥനിൽനിന്ന് പിഴയായി ഈടാക്കണമെന്ന ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.