ഉപജില്ലയിൽ രണ്ടാംസ്​ഥാനം നേടിയ ഇതര സംസ്​ഥാനക്കാരൻ സുധൻ​ റവന്യൂ ജില്ലയിൽ ഒന്നാമത്​

*പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് ട​െൻറ് കെട്ടിയാണ് താമസിക്കുന്നത് മണ്ണഞ്ചേരി: ശാസ്‌ത്രോത്സവത്തില്‍ ഉപജില്ലയില്‍നിന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എല്‍.പി വിഭാഗം വിദ്യാര്‍ഥിക്ക് റവന്യൂ ജില്ല ശാസ്‌ത്രോത്സവത്തില്‍ ഒന്നാംസ്ഥാനം. കാവുങ്കല്‍ പഞ്ചായത്ത് എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി സുധന്‍ സുരേഷാണ് ഗണിത പസില്‍സിന് ഒന്നാംസ്ഥാനം നേടിയത്. അയൽ സംസ്ഥാനത്തുള്ള ഈ വിദ്യാര്‍ഥിയുടെ വിജയത്തിന് ഇരട്ടി മധുരമാണുള്ളത്. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സുധന്‍ മലയാളം ഭാഷ അനായാസമായി കൈകാര്യം ചെയ്യും. അതിരാവിലെ സ്‌കൂളിലെത്തി പത്രം, ബാലമാസികകള്‍ എന്നിവ വായിക്കുന്നത് പതിവാണ്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന മറ്റു കുട്ടികളെ ഈ കൊച്ചുമിടുക്കനാണ് സഹായിക്കുന്നത്. ഇതരസംസ്ഥാനത്തുനിന്ന് വര്‍ഷങ്ങളായി സ്‌കൂളിന് സമീപം താമസിക്കുന്ന സുധ​െൻറ കുടുംബത്തിന് സ്വന്തമായി വീടില്ല. പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് ട​െൻറ് കെട്ടിയാണ് താമസിക്കുന്നത്. അമ്മ കിങ്ങിണി വീട്ടുപകരണങ്ങള്‍ വില്‍പന നടത്തിയാണ് സുധനടങ്ങുന്ന നാല് മക്കളെ പോറ്റുന്നത്. സഹോദരി സുകന്യ ഇതേ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്കൂൾ െഎ.ടി മേളയിൽ മാവേലിക്കര ഉപജില്ലക്ക് ചാമ്പ്യൻപട്ടം കായംകുളം: റവന്യൂ ജില്ല സ്കൂൾ െഎ.ടി മേളയിൽ 99 പോയൻറുമായി മാവേലിക്കര ഉപജില്ലക്ക് ചാമ്പ്യൻപട്ടം. 97 പോയൻറുമായി ചേർത്തല രണ്ടാം സ്ഥാനത്തും 91 പോയൻറുമായി കായംകുളം മൂന്നാം സ്ഥാനവും നേടി. ആലപ്പുഴ കാർമൽ അക്കാദമി എച്ച്.എസ്.എസ് യു.പി വിഭാഗത്തിലെ മികച്ച സ്കൂളായി. ഹൈസ്കൂളിൽ മറ്റം സ​െൻറ് ജോൺസും ഹയർ സെക്കൻഡറിയിൽ പുളിങ്കുന്ന് സ​െൻറ് ജോസഫ് സ്കൂളുമാണ് മികവ് പുലർത്തിയത്. സമ്മാനദാനം കായംകുളം: വൊക്കേഷനൽ ഹയർ സെക്കൻഡറി എക്സ്പോയിൽ വിജയികളായവർക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ കെ.പി. ലതിക നിർവഹിച്ചു. വിേഠാബ സ്കൂൾ പ്രിൻസിപ്പൽ രാജീവകുമാരി, പ്രോഗ്രാം കൺവീനർ റോയ് ടി. മാത്യൂ, കൗൺസിലർ രാജേഷ് കമ്മത്ത്, ഷാജി ജോർജ് എന്നിവർ സംസാരിച്ചു. കരിക്കുലം വിഭാഗത്തിൽ തലവടി ജി.വി.എച്ച്.എസ്.എസും മാർക്കറ്റബളിൽ ആര്യാട് ജി.വി.എച്ച്.എസ്.എസും പ്രോഫറ്റബിളിൽ അട്ടച്ചാക്കൽ സ​െൻറ് ജോർജ് വി.എച്ച്.എസ്.എസും ഇന്നോവേറ്റീവിൽ കുമ്പഴ എം.പി.വി.എച്ച്.എസ്.എസും ജേതാക്കളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.