പൈങ്ങോട്ടൂർ-^ചക്കാമറ്റം പാലം: നിർമാണം വൈകും

പൈങ്ങോട്ടൂർ--ചക്കാമറ്റം പാലം: നിർമാണം വൈകും മൂവാറ്റുപുഴ: സംരക്ഷണഭിത്തി തകർന്ന പൈങ്ങോട്ടൂർ ചക്കാമറ്റം പാലത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ വൈകും. മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കരാറുകാർ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയാറാകാത്തതാണ് സർക്കാർ ഫണ്ടുണ്ടായിട്ടും അപകടാവസ്ഥയിലായ പാലത്തി​െൻറ അറ്റകുറ്റപ്പണി വൈകുന്നതിന് കാരണം. പാലത്തി​െൻറ അറ്റകുറ്റപ്പണികൾക്കായി ഏഴു ലക്ഷം രൂപ അനുവദിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. എസ്റ്റിമേറ്റ് അടക്കമുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കി. മൂവാറ്റുപുഴ -കക്കടാശ്ശേരിയിൽ നിന്നാരംഭിച്ച് കാളിയാർ ചേലച്ചുവട് അവസാനിക്കുന്ന ഹൈവെയിലെ പ്രധാന പാലങ്ങളിൽ ഒന്നായ പൈങ്ങോട്ടൂർ ചാത്തമറ്റം കവലക്ക് സമീപമുള്ള ചക്കാ മറ്റംപാലത്തി​െൻറ സംരക്ഷണഭിത്തിയാണ് മൂന്നു മാസം മുമ്പ് പെയ്ത കനത്തമഴയിൽ തകർന്നത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ പാലത്തി​െൻറ സംരക്ഷണഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. ഇതേ തുടർന്ന് സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡിന് മധ്യത്തിൽ ടാർ വീപ്പ െവച്ച് തിരിച്ചശേഷം, തകർന്നവശം ഒഴിവാക്കി മറു വശത്തുകൂടി ഒറ്റവരി ഗതാഗതം ഏർപ്പെടുത്തുകയായിരുന്നു. പൈങ്ങോട്ടൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളെ തമ്മിൽ യോജിപ്പിക്കുന്ന പാലം കൂടിയാണിത്. എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന റോഡാണ് മൂവാറ്റുപുഴ--കക്കടാശ്ശേരി--കാളിയാര്‍-ചേലച്ചുവട് റോഡ്. വിനോദ സഞ്ചാര കേന്ദ്രമായ തൊമ്മൻകുത്തിലേക്കടക്കമുള്ള റോഡ് കിഴക്കൻ മേഖലയിലെ പ്രധാന സഞ്ചാര പാതയാണ്. പാലത്തി​െൻറ ഒരു വശം തകര്‍ന്നപ്പോള്‍ മറുവശത്തുകൂടി താല്‍ക്കാലികമായി സഞ്ചാരത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പാലത്തി​െൻറ മറുവശവും തകരാന്‍ സാധ്യതയേറെയാണ്. പാലം തകർന്നാൽ, സഞ്ചരിക്കുന്നതിന് ഒരു ലിങ്ക് റോഡ് പോലും ഈ ഭാഗങ്ങളിൽ ഇല്ല. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയെയും ആയവന പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കോതമംഗലം പുഴക്ക് കുറുകെയുള്ള കക്കടാശ്ശേരിപാലവും ആയവന, പോത്താനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിന്താനം പാലവും പൈങ്ങോട്ടൂര്‍-, നെടുവക്കാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചാത്തമറ്റം കവലയിലെ പാലവും കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. ചാത്തമറ്റം കവലയിലുള്ള പ്രധാനപ്പെട്ട പാലം തകര്‍ന്നിട്ട് മാസങ്ങള്‍ കഴിയുമ്പോള്‍ റോഡി​െൻറ രണ്ടു വശങ്ങളിൽ അപകട സൂചന നല്‍കുന്ന വീപ്പകൾ െവച്ചതൊഴിച്ചാൽ പിന്നീട് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിട്ടില്ല. കിഴക്കൻ മേഖലയിലെ പ്രധാന ഹൈവെയായ ഈ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുെന്നങ്കിലും പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.