മണ്ണാറശ്ശാല ആയില്യം ഇന്ന്​

ആലപ്പുഴ: പ്രസിദ്ധ നാഗരാജക്ഷേത്രമായ മണ്ണാറശ്ശാലയിലെ ആയില്യം മഹോത്സവം ശനിയാഴ്ച നടക്കും. രണ്ടുദിവസമായി നടന്ന പ്രത്യേക പൂജകളുടെ സമാപനം കൂടിയാണിത്. രാവിലെ 10ന് ക്ഷേത്രത്തിന് തെക്കുഭാഗെത്ത പന്തലിൽ പ്രസാദമൂട്ട് നടക്കും. ഉച്ചപൂജക്കുശേഷം ഇല്ലത്തെ നിലവറ തളത്തിൽ നാഗപത്മക്കളം വരച്ചുതുടങ്ങും. ഇതിനുശേഷം എഴുന്നള്ളത്തിന് ഒരുക്കം ആരംഭിക്കും. മണ്ണാറശ്ശാലയിലെ വലിയ അമ്മ ഉമാദേവി അന്തർജനം എഴുന്നള്ളത്തിന് നേതൃത്വം നൽകും. ചെറിയ അമ്മ സാവിത്രി അന്തർജനവും കാരണവന്മാരും അനുഗമിക്കും. ആയില്യം വിശേഷാൽ പൂജകൾ രാത്രി വൈകിയാണ് സമാപിക്കുക. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.