കബളിത ദിനാചരണം

ആലുവ: സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷികം കബളിത ദിനമായി ആചരിച്ചു. ആലുവ ടൗൺ ഹാളിന് സമീപം ഗാന്ധി സ്ക്വയർ പരിസരത്ത് കറുത്ത തുണികൊണ്ട് കണ്ണുമൂടി പ്രതിഷേധ സംഗമം നടത്തി. സ്വതന്ത്ര കർഷക സംഘം സംസ്‌ഥാന സെക്രേട്ടറിയറ്റ് അംഗം വി.എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംഘം ജില്ല ജനറൽ സെക്രട്ടറി എം.കെ. അലി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.എ. താഹിർ, സംഘം സംസ്‌ഥാന കൗൺസിൽ അംഗങ്ങളായ കെ.എസ്. അലിക്കുഞ്ഞ്, വി.എ. കുഞ്ഞുമുഹമ്മദ്, സ്വതന്ത്ര മാസിക ജില്ല കോ-ഓഡിനേറ്റർ കെ.കെ. അബ്‌ദുല്ല, യൂത്ത്ലീഗ് ഭാരവാഹികളായ എം.എ. സെയ്തു മുഹമ്മദ്, നാദിർഷ എടത്തല, എം.എസ്. ഹാഷിം, പ്രവാസി ലീഗ് സംസ്‌ഥാന സമിതി അംഗം കെ.എം. അബ്‌ദുൽ ഖാദർ, പെൻഷനേഴ്സ് ലീഗ് ജില്ല ജനറൽ സെക്രട്ടറി കൊച്ചു മീതിൻ, ഹുസൈൻ കുന്നുകര എന്നിവർ സംസാരിച്ചു. വി.എ. കുഞ്ഞുമോൻ, ഹക്കീം തുരുത്ത്, അക്സർ മുട്ടം, കുഞ്ഞു മുഹമ്മദ് മുട്ടം, സെയ്തുകുഞ്ഞ് പുറയാർ, നസീർ കൊടികുത്തുമല, അഷറഫ് താനിയിൽ, പരീത് പിള്ള, ഹംസ പറക്കാട്ട്, സുഫീർ ഹുസൈൻ, ഹമീദ് ചന്ദ്രത്തിൽ എന്നിവർ നേതൃത്വം നൽകി. പറവൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വി.പി. അബ്‌ദുൽ കരീം സ്വാഗതവും ആലുവ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.എം. റഫീക്ക് നന്ദിയും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.