മിഷേലി​െൻറ മരണം ആത്​മഹത്യയെന്ന സൂചനയുമായി ക്രൈംബ്രാഞ്ച്​ ഹൈകോടതിയിൽ

കൊച്ചി: സി.എ വിദ്യാർഥിനി മിഷേൽ ഷാജിയെ കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന സൂചന നൽകി ഹൈകോടതിയിൽ ക്രൈംബ്രാഞ്ചി​െൻറ റിപ്പോർട്ട്. ഇതുവരെയുള്ള തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ആത്മഹത്യയാണെന്നാണ് വ്യക്തമാവുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോര്‍ജ് ചെറിയാന്‍ സത്യവാങ്മൂലത്തിൽ പറയുന്നു. മകളുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എറണാകുളം മുളക്കുളം നോർത്ത് സ്വദേശി ഷാജി വർഗീസ് നൽകിയ ഹരജിയിലാണ് വിശദീകരണം. മുങ്ങിമരണമായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലുള്ളത്. പീഡനം നടന്നിട്ടില്ലെന്നും ബലപ്രയോഗത്തി​െൻറ ലക്ഷണങ്ങളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലുമുണ്ട്. 2015 മാർച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം കൊച്ചി കായലിൽനിന്ന് മൃതദേഹം ലഭിച്ചു. മാർച്ച് 14നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. മിഷേലും കാമുകനെന്ന് കരുതുന്ന സുഹൃത്ത് ക്രോണിനും ഉപയോഗിച്ച ലാപ്ടോപ് പിടിച്ചെടുത്തിട്ടുണ്ട്. മിഷേൽ മുമ്പ് ഉപേയാഗിച്ചിരുന്ന ഫോണും സിംകാർഡും കണ്ടെടുത്തു. ഇവ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. മിഷേലിനെ കാണാതാകുന്ന ദിവസം കാമുക​െൻറ ഫോൺകാളുകളും എസ്.എം.എസ് സന്ദേശങ്ങളും നിരന്തരം വന്നിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്ത് ക്രിസ്റ്റിയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടികൾ മിഷേലിന് ഏറെ മാനസിക സമ്മർദമുണ്ടാക്കിയിരുന്നു. ഇതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവെന്നാണ് കരുതുന്നതെന്നാണ് ക്രൈംബ്രാഞ്ചി​െൻറ വിശദീകരണം. മിഷേലിനെ കാണാതായെന്ന പരാതി രേഖപ്പെടുത്താതെ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിൽ വനിത, നോർത്ത്, സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലെ ചില പൊലീസുകാർക്കെതിരെ വകുപ്പുതലത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ച് അഞ്ചിന് വൈകീട്ട് 6.15 ന് കലൂർ പള്ളിയിൽ പ്രാർത്ഥിച്ചശേഷം ഗോശ്രീ പാലത്തിനടുത്തേക്ക് നടന്ന മിഷേൽ രാത്രി എേട്ടാടെ രണ്ടാം പാലത്തിൽനിന്ന് കായലിൽ ചാടിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ കഥ യുക്തിക്കോ വസ്തുതകൾക്കോ കേസിൽ ലഭ്യമായ തെളിവുകൾക്കോ നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹരജി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.