സിസ്​റ്റർ റാണി മരിയ രക്തസാക്ഷിത്വ പ്രഖ്യാപനം: കേരളസഭാതല ആഘോഷം നാളെ കൊച്ചിയിൽ

കൊച്ചി: സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് കേരളസഭാതല ആഘോഷ പരിപാടികൾ ശനിയാഴ്ച കൊച്ചിയിൽ നടക്കും. എറണാകുളം സ​െൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വൈകീട്ട് മൂന്നിന് കൃതജ്ഞതാബലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചക്ക് 2.45ന് എറണാകുളം മേജർ ആർച് ബിഷപ്സ് ഹൗസിൽനിന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും പ്രദക്ഷിണമായി സ​െൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലേക്കെത്തിക്കും. സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. കെ.സി.ബി.സി പ്രസിഡൻറ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം വചനസന്ദേശം നൽകും. സമ്മേളനത്തിൽ സി.ബി.സി.ഐ പ്രസിഡൻറ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ പ്രഭാഷണം നടത്തും. ഡോക്യുമ​െൻററി പ്രദർശനം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്.സി.സി സന്യാസിനി സമൂഹത്തി​െൻറയും ആഭിമുഖ്യത്തിലാണ് പരിപാടികൾ. മധ്യപ്രദേശിലെ ഇൻഡോറിൽ നവംബർ നാലിനാണ് സിസ്റ്റർ റാണി മരിയയെ തിരുസഭയിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.