റവന്യൂജില്ല സ്​കൂൾ ശാസ്​ത്രമേള

കായംകുളം: പാചക മത്സരത്തിലെ സ്ഥിരം താരമായ ആയിഷ ശ്രദ്ധേയ വിഭവങ്ങളുമായി ഇത്തവണയും രംഗത്ത്. പഴവർഗ സംസ്കരണ മത്സരത്തിൽ എട്ടാംക്ലാസ് മുതൽ ഒന്നാംസ്ഥാനം നേടുന്ന എം.എസ്.എം സ്കൂളിലെ വിദ്യാർഥിനിയായ ആയിഷ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് മത്സരിക്കുന്നത്. സ്ട്രോബറി, ലൗലോലി, ഡ്രാഗൺ ഫ്രൂട്ട്, കിവി, പുളി എന്നിവ കൊണ്ടുള്ള സ്‌ക്വാഷും ജാമുകളുമാണ് തയാറാക്കിയത്. സംസ്ഥാന മത്സരങ്ങളിലും മികവ് നേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.