ആലങ്ങാട് ജമാഅത്ത്​ പബ്ലിക് സ്കൂളിന് കെ.എം.ഇ.എ അവാർഡ്

ആലങ്ങാട്: സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ 100ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള കെ.എം.ഇ.എ അക്കാദമിക് എക്‌സലൻസ് അവാർഡ് ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂൾ കരസ്ഥമാക്കി. കെ.എം.ഇ.എ എൻജിനീയറിങ് കോളജിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. തുടർച്ചയായി അഞ്ചാം വർഷമാണ് അവാർഡ് ലഭിക്കുന്നത്. കുടുംബശ്രീ സ്കൂൾ ഉദ്ഘാടനം ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്ത് മാഞ്ഞാലി 20ാം വാർഡിൽ കുടുംബശ്രീ സ്കൂൾ പഞ്ചായത്ത് പ്രതിപക്ഷനേതാവ് എ.എം. അലി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തനം റേഷൻ കടക്കാർ നടത്തിയ സമരംവരെ സ്വാധീനിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. എ.ഡി.എസ് പ്രസിഡൻറ് മിനി ഷാഹുൽ അധ്യക്ഷത വഹിച്ചു. സിമ്മി മുനീർ ക്ലാസെടുത്തു. ശുഭ സുരേഷ്, ഷറീന ഷാജി, ജിജി സത്യലാൽ, ഹസീന ഷനോജ്, സജിത അനീഷ്, മിനി സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.